Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘ഗീതാഞ്ജലി’യില്‍ ശോഭന ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.മണിച്ചിത്രത്താഴിലെ മോഹന്‍ലാലിൻറെ ഡോ.സണ്ണിയെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘ഗീതാഞ്ജലി’യില്‍ ശോഭന ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തില്‍ ശോഭന അതിഥി താരമായി പ്രത്യക്ഷപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമായ സൂചനയൊന്നും നല്‍കിയിരുന്നില്ല.ചിത്രീകരണം ആരംഭിക്കുന്ന ഗീതാഞ്ജലിയില്‍ അഭിനേതാക്കളുടെ ലിസ്റ്റില്‍ ശോഭനയില്ല എന്ന വാർത്തയുമുണ്ട്. ജി.പി വിജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധു, സിദ്ധിക്ക്, നിഷാന്‍, ഹരിശ്രീ അശോകന്‍, സീമ തുടങ്ങിയവരും വേഷമിടുന്നു.
Leave a Reply