Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെറിയ ഇടവേളയ്ക്ക് ശേഷം 10 കല്‍പ്പനകള്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയ മീര ജാസ്മിന്റെ കാര്യമാണ് പറഞ്ഞത്. തിരിച്ചു വരവിനേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് മീരയുടെ മേക്ക് ഓവര്‍. 10 കല്‍പ്പനകളുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തെ തിരിച്ചറിയാന്‍ ആരാധകര്‍ അലപ്പം പാടുപ്പെട്ടു എന്നതാണ് സത്യം.

വസ്ത്രധാരണത്തിലും മേയ്ക്കപ്പിലും വലിയ മാറ്റം വരുത്തിയാണ് താരത്തിന്റെ മടങ്ങി വരവ്. ബോയ് കട്ട് ഹെയര്‍ സ്‌റ്റെലില്‍ പഴയ ശാലീന സുന്ദരി ഇമേജില്‍ നിന്ന് മീര മാറിയിട്ടുണ്ട്. 10 കല്‍പ്പനകളില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മീര എത്തുന്നത്.

അനൂപ് മേനോന്‍, കനിഹ, കവിത നായര്‍,തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.മീര ജാസ്മിന്‍ ആദ്യമായി പിന്നണി ഗാനം പാടിയിരിയ്ക്കുന്നതും പത്ത് കല്‍പനകള്‍ക്ക് വേണ്ടിയാണ്. മിഥുന്‍ ഈശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Leave a Reply