Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ദൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് തൂക്കുകയർ വിധിച്ചിട്ട് അതികം ദിവസമായില്ല. ഇപ്പോഴും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുകയാണ്. മുംബൈയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ് യുവതികള്‍ വ്യാപകമായി കയ്യേറ്റത്തിനും പീഡനത്തിനും ഇരയായത്. .,മുംബൈയിലെ പ്രസിദ്ധമായ ലാല്‍ബാഗ്‌ച രാജാ മണ്ഡലില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ ഗണേശ വിഗ്രഹത്തിന്റെ ചുവട്ടില്‍ യുവതികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സീ 24 താസ് ചാനലാണ് പുറത്തുവിട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരു മണ്ഡല്‍ വളണ്ടിയര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജനങ്ങളെ നിയന്ത്രിക്കാന്‍ നിയോഗിച്ചിരുന്ന മണ്ഡലിലെ ഒരു വളണ്ടിയര്‍ ഒരു ഭക്തയോട് മോശമായ രീതിയിൽ പെരുമാറുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ഈ സംഭവത്തെ തുടർന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
Leave a Reply