Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:22 am

Menu

Published on January 23, 2017 at 4:38 pm

ചിക്‌നി ചമേലിയെക്കുറിച്ച് പാട്ടുകാരിക്ക് ചിലത് പറയാനുണ്ട്

shreya-ghoshal-feels-that-item-numbers-are-bad-for-a-country-like-india

പുതുതലമുറയിലെ ഏറ്റവും നല്ല പാട്ടുകാരിയെന്ന് പേരെടുത്തയാളാണ് ശ്രേയാ ഘോഷാല്‍. ശ്രേയയുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് 2012ല്‍ പുറത്തിറങ്ങിയ അഗ്നിപഥ് എന്ന ചിത്രത്തിലെ ചിക്‌നി ചമേലി എന്ന ഐറ്റം നമ്പര്‍.

കത്രീന കൈഫ് അഭിനയിച്ച ഗാനം എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നുമാണ്. എന്നാലിപ്പോള്‍ താനൊരിക്കലും ഐറ്റം ഗാനങ്ങള്‍ അത്രയിഷ്ടത്തോടെയല്ല പാടിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക തന്നെ.

ഇന്ത്യയെ പോലൊരു രാജ്യത്ത് ഇങ്ങനെയൊരു പാട്ട് എരിതീയില്‍ എണ്ണയൊഴിക്കാനേ ഉപകരിക്കൂ എന്നാണ് ശ്രേയ പറയുന്നത്. സ്ത്രീകളോടുള്ള മനോഭാവത്തില്‍ അല്‍പം താഴെയുള്ള ഇന്ത്യപോലൊരിടത്ത് പ്രകോപനകരമായ നൃത്തവും വരികളുമുള്ള പാട്ടുകള്‍ ദോഷമേ ചെയ്യുകയുള്ളൂവെന്നാണ് ശ്രേയ പറയുന്നത്.

ഐറ്റം ഗാനങ്ങള്‍ മോശമാണെന്ന് ഒരു വിഭാഗം പറയുന്നത് കുറേയൊക്കെ ശരിയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ചിക്‌നി ചമേലി എന്ന പാട്ടില്‍ നിന്നും കുറേ വാക്കുകള്‍ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ശ്രേയ വെളിപ്പെടുത്തി. അതിനു ശേഷമാണ് പാട്ട് പാടിയതെന്നും ശ്രേയ പറഞ്ഞു.

എം ടിവിയുടെ അണ്‍പ്ലഗ്ഡില്‍ പാടാന്‍ എത്തിയതായിരുന്നു ശ്രേയ ഘോഷാല്‍. വരികള്‍ മോശമല്ലാതിരുന്നാല്‍ ഐറ്റം ഗാനങ്ങള്‍ പാടുന്നതില്‍ പ്രശ്‌നമില്ല. ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പും ദേഷ്യവും തോന്നും. അങ്ങനെയുള്ള പാട്ടുകള്‍ മനസറിഞ്ഞ് പാടാനാകില്ല. അങ്ങനെ പാടിയാല്‍ അത് നന്നാവുകയുമില്ല, ശ്രേയ വ്യക്തമാക്കി.

തന്റെ സ്വര മാധുര്യം കൊണ്ട് ഇന്ത്യയിലെ മിക്ക ഭാഷകളിലും പാടിയ വ്യക്തിയാണ് ശ്രേയ. ആദ്യ ഗാനത്തിനു തന്നെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ശ്രേയയെ തേടി പിന്നീട് മൂന്ന് തവണ കൂടി ആ പുരസ്‌കാരമെത്തി.

Loading...

Leave a Reply

Your email address will not be published.

More News