Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ബംഗാൾ സ്വദേശിയായ ശൈലാദിത്യനാണ് വരൻ .ഇന്നലെ രാത്രിയിലായിരുന്നു അതീവ രഹസ്യമായി ശ്രേയയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ശൈലേന്ദ്രനാഥ് ശ്രേയ ഘോഷാലിനെ ജീവിത സഖിയാക്കിയത്. വിവാഹ ചിത്രം ശ്രേയ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോളാണ് ബോളിവുഡ് ലോകം തന്നെ വാർത്ത അറിയുന്നത്.പരമ്പരാഗത ബംഗാളി ആചാര പ്രകാരം നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 2002ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്. മലയാളത്തില്‍ നിരവധി പാട്ടുകള്‍ പാടിയ ശ്രേയ മലയാളികളുടെയും പ്രിയപ്പെട്ട ഗായികയാണ്.
Leave a Reply