Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 4:37 am

Menu

Published on April 30, 2014 at 1:51 pm

ശ്രിത ശിവദാസ് വിവാഹിതയാവുന്നു

shritha-sivadas-to-get-married

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രിത ശിവദാസ്‌ വിവാഹിതയാവുന്നു.ദുബായില്‍ എഞ്ചിനിയറായ ദീപക് നമ്പ്യാരാണ് വരന്‍. ഒരു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരാകുന്നത്.വിവാഹം ഈ ജൂലായിൽ ഉണ്ടാകും.ദീപക്കിന് എതിർപ്പില്ലാത്തതിനാൽ വിവാഹ ശേഷവും താൻ സിനിമയിൽ തുടരുമെന്നും താരം പറഞ്ഞു.ഒരു സുഹൃത്ത് വഴിയാണ് താൻ ദീപക്കിനെ പരിചയപ്പെട്ടതെന്നും പിന്നീട് ഈ സൗഹൃദം വളർന്ന് പ്രണയത്തിലെത്തുകയുമായിരുന്നെന്ന് ശ്രിത പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും താരം പറഞ്ഞു. ഓർഡിനറിക്ക് ശേഷം 10.30 എഎം ലോക്കല്‍ കോള്‍ എന്നചിത്രത്തിലും ശ്രിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന മോഹൻലാൽ ചിത്രം കൂതറയിൽ ശ്രിതയാണ് നായിക. കൂടാതെ വേണുനായര്‍ സംവിധാനം നിർവഹിക്കുന്ന ബ്ലു എന്ന ചിത്രത്തിലും ശ്രിത അഭിനയിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News