Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയതാരം ശ്വേത മേനോന്‍ വിവാഹമോചന വാര്‍ത്തയെ കുറിച്ച് തുറന്നു പറഞ്ഞു. തന്റെ വിവാഹമോചനം എന്നാണെന്ന വാര്‍ത്ത കേള്‍ക്കാന്‍ താനും കാത്തിരിക്കുകയാണെന്നാണ് ശ്വേത പ്രതികരിച്ചത്.കുറേ നാളായി ശ്വേത മേനോന്‍ വിവാഹമോചിതയാകുന്നു എന്ന വാര്‍ത്ത പരക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്കെതിരെയാണ് ശ്വേത ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

പല തവണ എന്റെ വിവാഹ മോചന വാര്‍ത്തകള്‍ ഞാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അതിനോട് പ്രതികരിയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിരിവരും.ഏറ്റവും ഒടുവില്‍ ഞാന്‍ വിവാഹ മോചിതയായ വാര്‍ത്ത വന്നത് ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. എനിക്ക് ചിരി വന്നു. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് കാര്യം അറിയിച്ചു.ഇനി എപ്പോഴാണ് എന്റെ വിവാഹ മോചന വാര്‍ത്ത വരിക എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍. ഇപ്പോള്‍ ഞങ്ങളുടെ പ്രധാന തമാശയാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ബോബി ബോസലെ എന്ന ആളാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ നടി വിവാഹ മോചനം നേടി സിനിമയില്‍ തിരിച്ചെത്തി. പിന്നീട് 2011 ലാണ് ശ്രീവത്സന്‍ മേനോനെ വിവാഹം ചെയ്യുന്നത്. സബൈന എന്നാണ് ഏക മകളുടെ പേര്.
Leave a Reply