Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമാരംഗത്ത് ഏറെ ചര്‍ച്ചാ വിഷയമായിരിന്നു കളിമണ്ണ് സിനിമയുടെ റിലീസിങ്.ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തിയത് ഒട്ടേറെ വാഗ്വാദങ്ങൾക്കും കാരണമായി .പിന്നീട് സിനിമയുമായി മുന്നോട്ടുപോകാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും തയാറായാതിന് കാര്യമുണ്ടായി.ഈയാഴ്ചയാണ് കളിമണ്ണ് സിനിമയുടെ റിലീസിങ് . മറ്റു സിനിമകളിൽ നിന്നും കളിമണ്ണിനെ വെത്യസ്ഥമാക്കിയതിൽ ശ്വേതയുടെ പങ്ക് വളരെ വലുതാണ്. , പ്രസവത്തിന്റെ അഞ്ചാം മാസം മൂന്ന് ഐറ്റം ഗാനങ്ങള്‍ ചെയ്യാന്‍ തയ്യാറായ നടിയാണ് ശ്വേത.ഞാന്‍ കാരണം ഡയറക്ടറോ പ്രോഡ്യൂസറോ…ലൈറ്റ് ബോയ് പോലുമോ കഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല എന്ന ചിന്താകതിക്കാരിയാണ് ശ്വേത.
കളിമണ്ണിലെ ലാലീ ഗാനത്തിനു കിട്ടിയ പ്രതികരണത്തെ കുറിച്ച് ശ്വേത വെളിപ്പെടുത്തുന്നത് ഇങ്ങനെ …. കളിമണ്ണിന്റെ രംഗങ്ങള്‍ പുറത്തുവരും മുമ്പ് വിമര്‍ശനങ്ങളായിരുന്നെങ്കില്‍ ഗാനരംങ്ങള്‍ റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയവര്‍ പലരും പരസ്യമായും രഹസ്യമായും അഭിനന്ദിക്കുന്നു. ലാലി റീലീസായികഴിഞ്ഞു ഒരു പാടു സ്ത്രീകള്‍ വിളിച്ചു പറഞ്ഞതിതാണ്. ഒരു തവണകൂടി പ്രഗ്നന്റ് ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ശ്വേത, നിങ്ങള്‍ ആ പാട്ട് എത്രയാസ്വദിച്ചോ അതുപോലെ എന്റെ ഗര്‍ഭാവസ്ഥ ആസ്വദിക്കമെന്ന് തോന്നുന്നു- അതുപോലെ മാത്രം. ഇത് എനിക്ക് വളരെ സന്തോഷമുണ്ടാക്കിയെന്ന് ശ്വേത. ഇന്നുവരെ ആളുകള്‍ എന്നെപറ്റി എന്തുവിചാരിക്കും എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്തെങ്കിലും പറയുന്നത് കേട്ട് വിഷമിക്കാന്‍ നില്‍ക്കാറില്ല. അച്ഛനും അമ്മയും എനിക്ക് അതാണ് പറഞ്ഞു തന്നിട്ടുള്ളത്.ഇനി ഒരു ഐറ്റം സോങ്ങോ സിനിമയോ കിട്ടിയാൽ അഭിനയിക്കാൻ ശ്വേത റെഡിയാണ് .സിനിമയില്‍ നിന്നു മാറിനില്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ശ്വേത കൂട്ടിച്ചേർത്തു.
Leave a Reply