Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഴ്ച്ചക്കാരുടെ മുമ്പില്‍ വെച്ച് മൃഗശാലയിലെ ജീവനക്കാരിയെ കടുവ കടിച്ചു കീറി. റഷ്യയിലാണ് സംഭവം. റഷ്യയിലെ കലിനിന്‍ഗ്രാഡ് മൃഗശാലയില്‍ വെച്ചാണ് ജീവനക്കാരിയുടെ അശ്രദ്ധ മൂലം കടുവയുടെ കടി ഏല്‍ക്കേണ്ടി വന്നത്. അതും ഒരു നിമിഷത്തെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് മാത്രം.
ടൈഫൂണ്‍ എന്ന് പേരുള്ള സൈബീരിയന്‍ കടുവയ്ക്ക് കഴിക്കാനുള്ള ഭക്ഷണയുമായി എത്തിയതായിരുന്നു മൃഗശാലയിലെ ഈ ജീവനക്കാരി. കടുവയെ ഇരുമ്പുകൂട്ടില്‍ കയറ്റിയ ശേഷം കടുവ സ്വതന്ത്രമായി നടക്കുന്ന ഭാഗത്ത് ഭക്ഷണം വെക്കുകയാണ് സ്ഥിരം ചെയ്യാറുണ്ടായിരുന്നത്. എന്നത്തേയും പോലെ കടുവയെ ഇരുമ്പു കൂട്ടില്‍ കയറ്റിയെങ്കിലും കൂട് അടയ്ക്കാന്‍ യുവതി മറന്നു. ഫലമോ, ഭക്ഷണം വെക്കാനെത്തിയ യുവതിയെ കടുവ കടന്നാക്രമിക്കുകയായിരുന്നു.
മൃഗശാലയിലെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ വെച്ച് തന്നെയായിരുന്നു ഈ ആക്രമണം. തുടര്‍ന്ന് സന്ദര്‍ശകര്‍ കല്ലും തൊട്ടടുത്ത കഫെയില്‍ ഉണ്ടായിരുന്ന കസേരയും മേശയും എല്ലാം ചേര്‍ത്ത് എറിഞ്ഞു കടുവയുടെ ശ്രദ്ധ ഒരു വിധം തിരിച്ചു. തുടര്‍ന്ന് കടുവ പതിയെ പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു. കഴുത്തിലും വയറ്റിലുമൊക്കെ ആഴത്തിലുള്ള മുറിവേറ്റിരുന്നു ഈ യുവതിക്ക്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇവര്‍ ഇപ്പോള്‍.
Leave a Reply