Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിദ്ധാര്‍ഥ് ശിവയുടെ ‘101 ചോദ്യങ്ങള്‍’ ജൂലൈ 26ന് തിയറ്ററുകളിലെത്തും.സിദ്ധാര്‍ഥ് ശിവക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ചിത്രമാണ് ‘101 ചോദ്യങ്ങള്‍’. മാസ്റ്റര്‍ മിനോണ്‍, ഇന്ദ്രജിത്ത്, ലെന, രചന നാരായണന്‍കുട്ടി, നിഷാന്ത് സാഗര്‍, മുരുകന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ .ചിത്രത്തിലെ പ്രകടനത്തിന് മാസ്റ്റര്‍ മിനോണ് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹാസ്യ നടനായി ശ്രദ്ധിക്കപ്പെട്ട സിദ്ധാര്‍ഥ് ശിവ തന്റെ ഗൌരവകരമായ ആദ്യ സംവിധാന സംരംഭത്തിലൂടെ ദേശീയ പുരസ്കാരത്തിനര്‍ഹനാവുകയായിരുന്നു.മിനോണ്‍ അവതരിപ്പിക്കുന്ന ചോദ്യങ്ങള്‍ കണ്ടെത്താന്‍ അലയുന്ന അഞ്ചാം ക്ലാസുകാരന്റെ കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്. സ്കൂള്‍ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്നതിനാല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബള്‍ക്ക് റിസര്‍വേഷന്‍ സൌകര്യവും നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.
Leave a Reply