Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 5:57 pm

Menu

Published on August 24, 2017 at 2:51 pm

സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുംബനം നിർത്താത്ത സിദ്ധാര്‍ത്ഥും ജാക്വിലിനും

sidharth-malhotra-jacqueline-fernandez-couldnt-stop-kissing-each-other

സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാക്വിലിന്‍ ഫെര്‍ണാണ്ടസും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ആലിയ ബട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മിലായിരുന്നു ഗോസിപ്പുകൾ. അവസാനം രണ്ടുപേരും വേർപിരിഞ്ഞെന്നും ഇപ്പോൾ സിദ്ധാർഥ് ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി പ്രണയത്തിലാണെന്നും ഗോസിപ്പുകൾ പറയുന്നു.

 

ഈ ഗോസിപ്പുകൾ ശരിവെക്കുന്ന രീതിയിൽ ഒരു സംഭവം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ഷൂട്ടിങ് സൈറ്റിലുണ്ടായി. സിദ്ധാര്‍ഥും ജാക്വിലിനും പ്രധാന വേഷങ്ങളിലെത്തുന്ന എ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. ഈ ചിത്രത്തിൽ അല്പം അധികം പ്രണയാതുരമായ ഒരു രംഗത്തിനിടെ ഉള്ള ഒരു ഫോട്ടോ ചിത്രത്തിൻറെ അണിയറപ്രവർത്തകരിൽ ചിലർ പുറത്തു വിട്ടിരിക്കുന്നു.

ഈ ചിത്രത്തിൻറെ സംവിധായകർ വാർത്ത ഏജൻസിയായ ഐഎഎന്‍എസിനോട് ഇങ്ങനെ പറഞ്ഞു: ‘സിദ്ധാര്‍ഥും ജാക്വിലിനും ഒരുമിച്ചുള്ള ഒരു ലിപ് ലോക്ക് ചുംബനരംഗമാണ് ലൊക്കേഷൻ. സംവിധായകൻ സീൻ കഴിഞ്ഞപ്പോൾ കട്ട് പറഞ്ഞെങ്കിലും രണ്ടുപേരും ചുംബനം അവസാനിപ്പിച്ചില്ല. അവർ അത് കേട്ടത് പോലുമില്ലായിരുന്നു. ഒരുപക്ഷെ ഈ ചുംബനരംഗം ബോളിവുഡ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും നീളം കൂടിയ രംഗമായിരിക്കും.’

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News