Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അകാലത്തില്‍ പൊലിഞ്ഞുപോയ നടി സില്‍ക്ക് സ്മിതയുടെ ജീവിതം അഭ്രപാളികളിലെത്തിയിട്ട് ഏറെ നാളായിട്ടില്ല. ഡേര്‍ട്ടി പിക്ചര്‍ എന്ന പേരിലെത്തിയ ചിത്രത്തില്‍ വിദ്യാബാലന്‍ സില്‍കിന്റെ വേഷത്തിലെത്തി ദേശീയ അവാര്‍ഡും സ്വന്തമാക്കി. ഇപ്പോഴിതാ സില്‍ക് സ്മിതയുമായുള്ള തന്റെ പ്രണയം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ വേലുപ്രഭാകര്‍. ഇയക്കുനരിന്‍ ഡയറി എന്നാണ് ചിത്രത്തിന്റെ പേര്. കടവുള്‍, കാതല്‍ കഥൈ തുടങ്ങിയ വിവാദ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭാകര്‍ തന്റെ തന്നെ സ്വകാര്യജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നതെന്ന് പറയുന്നു.
സത്യരാജ് അഭിനയിച്ച പിക്‌പോക്കറ്റ്(1989) എന്ന സിനിമയുടെ ക്യാമറാമാനായി പ്രവര്‍ത്തിക്കുമ്പോഴാണ് പ്രഭാകറും സില്‍ക്ക് സ്മിതയും പരിചയത്തിലാകുന്നത്. പടത്തിന്റെ തുടക്കത്തില്‍ ഞാനൊരു ക്യാമറാമാനും സ്മിതയൊരു നടിയുമായിരുന്നു. എന്നാല്‍ സിനിമയുടെ പകുതിയായപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലായെന്നും പ്രഭാകര്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
Leave a Reply