Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:06 am

Menu

Published on August 19, 2015 at 4:44 pm

വിഘ്‌നേശ്- നയന്‍സ് പ്രണയം സത്യമാണെങ്കില്‍….. ചിമ്പുവിന് പറയാനുള്ളത്

simbu-about-vighnesh-nayans-love

നയന്‍താരയും യുവസംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയാണ്. പിന്നീട് രണ്ടുപേരും ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നയന്‍സിന്റെ മുന്‍കാമുകനായ ചിമ്പുവിന് ഈ ബന്ധത്തെക്കുറിച്ച് എന്തോ പറയാനുണ്ട്. വാലു എന്ന സിനിമയുടെ പ്രചാരണത്തിനിടെയായിരുന്നു ചിമ്പു തന്റെ അഭിപ്രായം പ്രകടമാക്കിയത്.
നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ചോദ്യം. ചിമ്പുവിന്റെ ഉത്തരം കേട്ട എല്ലാവരും അത്ഭുതപ്പെട്ടു. ‘ ആ ബന്ധത്തെ കുറിച്ച് എനിക്കധികമായി ഒന്നും അറിയില്ല. എന്നാല്‍ നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്ന കാര്യം സത്യമാണെങ്കില്‍ ഒരു ആരാധകനെന്ന നിലയില്‍ ഞാനാ വിവാഹം നടത്തി കൊടുക്കും. ചിമ്പു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News