Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചിമ്പു- നയന്‍താര പ്രണയ ജോഡി. എന്നാല്‍ ഈ പ്രണയം പരാജയപ്പെട്ടതോടെ ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവരുകയും അതോടെ ഇരുവരും ശത്രുക്കളുമായി. ഇപ്പോഴിതാ ചിമ്പു-നയന്‍താര ജോഡികള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം പാണ്ഡിരാജിൻറെ ‘ഇതു നമ്മ ആള്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമോ വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച രസകരമായ നിമിഷങ്ങളും മറ്റുമാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ ഇരുവരും ഭാര്യാ ഭർത്താക്കന്മാരായാണ് എത്തുന്നത്. സന്താനം, സൂര്യ,ആൻഡ്രിയ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിമ്പു സിനി ആര്‍ട്ടും പസങ്ക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഗോവ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.
–
Leave a Reply