Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on December 18, 2013 at 12:55 pm

ഹന്‍സിക-ചിമ്പു പ്രണയത്തിന് ആന്‍ഡ്രിയ പാരയോ ?

simbu-new-love-affair-with-andrea-jeremiah

ഹന്‍സിക-ചിമ്പു പ്രണയത്തിന് പാരയായി മറ്റൊരു താരം കൂടി.ചിമ്പുവും ഹന്‍സികയും തമ്മില്‍ പ്രണയത്തിലാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും അംഗീകരിച്ചതാണ്.ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നതരത്തിലുള്ള വാര്‍ത്തകളും വന്നു. അതില്‍ പിന്നെയാണ് വാലു എന്ന ചിത്രത്തില്‍ ചിമ്പുവും ഹന്‍സികയും ഒന്നിച്ചത്.പക്ഷെ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ചിമ്പു തന്റെ പഴയകാമുകി നായന്‍താരയുമായി ഒന്നിക്കുന്നത് ഹന്‍സികയുടെ പ്രണയത്തിന് ഭീഷണിയുയര്‍ത്തുന്നെന്നായിരുന്നു പോയവാരം കോളിവുഡില്‍ നിന്ന് കേട്ട വാര്‍ത്ത.ഇപ്പോഴിതാ നയന്‍താരയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടെ ഹന്‍സികയുടെ പ്രണയത്തിലെ കട്ടുറുമ്പാകുന്നു.ഇത്തവണ അമ്പും വില്ലുമായി വന്നത് ആന്‍ഡ്രിയ ജെര്‍മിയായിരുന്നു.ആന്‍ഡ്രിയയെ അറിയില്ലേ?മ്മടെ ഫഹദ് ഫാസിലിന്റെ കാമുകി തന്നെ.ഇങ്ക എന്ന സൊല്ലുത് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആന്‍ഡ്രിയയും ചിമ്പുവും ഒന്നിച്ചത്.വീണ്ടും ഇഴുകിയഭിനയമായി.ഇതേച്ചൊല്ലി ചിമ്പുവും ഹന്‍സികയും പിരിയുകയാണെന്നാണ് കേള്‍ക്കുന്നത്.എന്നാല്‍ എല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നാണ് ആന്‍ഡ്രിയ ചെറുപുഞ്ചിരിയോടെ പറഞ്ഞത്.ഫഹദിന്റെ കാര്യത്തിലും ഈ പുഞ്ചിരിയായിരുന്നു മറുപടിയെന്നോര്‍ക്കുക.എന്തുവരുമെന്ന് കാത്തിരിക്കുക തന്നെ.

Loading...

Leave a Reply

Your email address will not be published.

More News