Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സി.പി.വിട്ട് രാഷ്ട്രീയത്തിനോടൊക്കെ താല്‍ക്കാലികമായി വിടപറഞ്ഞ് ഒതുങ്ങി കൂടവേയാണ് സിന്ധു സൂര്യ ടി.വിയിലെ വിവാദ റിയാലിറ്റി ഷോയായ മലയാളി ഹൗസില്‍ എത്തുന്നത്.ഇവിടെ വച്ചാണ് സിന്ധു താന്‍ സി.പി.എമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് ആദ്യമായി തുറന്നു പറയുന്നത്. അന്നത് ആരുമാത്ര കാര്യമാക്കിയിരുന്നില്ല എങ്കിലും, ഇപ്പോള്‍ സിന്ധു ഉറപ്പിച്ചു തന്നെ പറയുന്നു, താന്‍ മലയാളി ഹൗസില്‍ നിന്നും പുറത്തിറങ്ങിയാല്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അത് സി.പി.എമ്മിനൊപ്പം തന്നെയായിരിക്കുമെന്നും.ഷോ അവസാനിച്ചാല്‍ വീണ്ടും രാഷ്രീയത്തില്‍ ഇറങ്ങുമോ എന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സിന്ധു ഇക്കാര്യം വ്യക്തമാക്കിയത്.എസ്.എഫ്.ഐയുടെ സമരമുഖങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന സിന്ധു ജോയ് സി.പി.എമ്മിന്റെ യുവ നേതാക്കളില്‍ പ്രമുഖയായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്‍പാണ് സിന്ധു സി.പി.എം വിട്ടത്.
Leave a Reply