Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :സിങ്കം 2 കേരളത്തിലെ തിയറ്റര്‍ ഉടമകളെ പ്രതിസന്ധിയിലാക്കിയതായ് റിപ്പോര്‍ട്ട് .തമിഴകത്തെ സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് സിങ്കം 2.ഏറെ കൊട്ടിഘോഷിച്ച് റിലീസ് ചെയ്ത ചിത്രത്തിനു വേണ്ടി വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന പല മലയാള ചിത്രങ്ങളും മാറ്റി വെച്ച ശേഷമാണ് വിതരണക്കാര്‍ക്ക് വന്‍തുക നല്‍കി തങ്ങളുടെ തിയറ്ററുകളില്‍ സിങ്കം 2 പ്രദര്‍ശിപ്പിച്ചത്.എന്നാല്‍ ആദ്യ ദിവസത്തെ ആരാധകരുടെ തള്ളികയറ്റം കഴിഞ്ഞതിന് ശേഷം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്‍പിലാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.151 തിയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത് എന്നാല്‍ വളരെ കുറച്ച് തിയറ്ററില്‍ മാത്രമാണ് ചിത്രം ഉള്ളത്. മിക്ക തിയറ്റര്‍ ഉടമകളും രണ്ടു കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന് നല്‍കിയത്. മുടക്കിയതിൻറെ പകുതിപോലും കളക്ഷന്‍ വരവില്‍ ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല അതേസമയം ചിത്രം വമ്പന്‍ വിജയമെന്ന പേരില്‍ അണിയറക്കാര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു .ചിത്രത്തിൻറെ ലാഭക്കണക്കുകളും അവര്‍ നിരത്തുന്നുണ്ട് എന്നാല്‍ തിയറ്റര്‍ ഉടമളുടെ കൈയില്‍ നിന്നും ലഭിച്ച പണമാണ് ലാഭമെന്ന പേരില്‍ അവര്‍ ഉയര്‍ത്തികാണിക്കുന്നതെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു.
Leave a Reply