Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:34 pm

Menu

Published on February 7, 2014 at 12:24 pm

സ്കെച്ച് പേനയ്ക്കുള്ളിൽ ഒളിപ്പിച്ച് വിദ്യാർഥികൾക്കിടയിൽ സിഗരറ്റ് വിൽപ്പന; ഒരാൾ അറസ്റ്റിൽ (വീഡിയോ)

sketch-pen-model-cigarette-found

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണത്തിനെത്തിച്ച സ്‌കെച്ച് പെന്‍മാതൃകയിലുള്ള 40 പാക്കറ്റ് സിഗരറ്റ് കാസര്‍കോട് പോലീസ് പിടികൂടി. അണങ്കൂര്‍ അറഫ റോഡിലെ കെ പി അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാര്‍ത്ഥിയുടെ കൈവശം രക്ഷിതാവ് സിഗരറ്റ് കണ്ടെത്തിയതിനെ തുടന്ന് അധ്യാപകരെ അറിയിക്കുകയായിരുന്നു.പിന്നീട് സ്കൂൾ അതികൃതർ വിവരം ജനമൈത്രി പോലീസിന് കൈമാറി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിഗരറ്റെത്തിക്കുന്ന വ്യക്തിയെകുറിച്ച് വിവരം ലഭിച്ചത്. ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ സ്‌കെച്ച്‌പെന്‍ പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് വിതരണം നടത്തിയിരുന്നത്. 15 രൂപയാണ് ഒരു സിഗരറ്റിന് വില. മുന്തിരി ആപ്പിള്‍ തുടങ്ങിയ പഴങ്ങളുടെ രുചികളിലുള്ള സിഗരറ്റുകളാണ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നത്. പഴവര്‍ഗ്ഗങ്ങളുടെ ഗന്ധമായതിനാല്‍ സിഗരറ്റ് വലിച്ചതായി സംശയിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞത്.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News