Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉറക്കത്തിന് ഒരാളുടെ ആരോഗ്യകാര്യത്തിലുള്ള സ്വാധീനം വളരെ വലുതാണ്. അതായത് ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണെന്നര്‍ത്ഥം. ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാന്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. നല്ല ഉറക്കമുള്ളവരായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളവര്‍ക്കും പകല്‍ ഉറക്കം തൂങ്ങുന്നവര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള ലക്ഷണങ്ങള്‍ കൂടുതലാണെന്ന് അമേരിക്കയിലെ ഗവേഷകര്‍ കണ്ടെത്തി.
തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും മൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. രോഗം ബാധിച്ചാല്‍ ക്രമേണ ഓര്‍മ്മശക്തി കുറഞ്ഞു കുറഞ്ഞ് പൂര്‍ണമായും മറവി എന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.
അല്‍ഷിമേഴ്‌സിന് പ്രധാന കാരണം അമിലോയ്ഡ് എന്ന പ്രോട്ടീനാണ്. ശരിയായി ഉറക്കം ലഭിക്കാത്തവരില്‍ അമിലോയിഡിന്റെ സാന്നിധ്യവും തലച്ചോറിലെ കോശങ്ങള്‍ക്കു നാശവും വീക്കവും ഉണ്ടാകുന്നുണ്ട്.
ഇടയ്ക്കിടെ ഉണര്‍ന്ന് ഉറങ്ങുന്നവരിലും ഉറക്ക കുറവുള്ളവരിലും അമിലോയിഡ് പ്ലാക്ക് അധികമായി ഉണ്ടാകുന്നു. ഇതിനെ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ തന്നെ ശ്രമത്തിനിടയില്‍ ഉറക്കം ശരിയാകുകയുമില്ലെന്ന് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.
ശരാശരി 63 വയസ്സുള്ള 101 പേരിലാണ് പരീക്ഷണം നടത്തിയത്. അല്‍ഷിമേഴ്‌സ് വരാന്‍ സാധ്യതയുള്ള ആളുകളെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
Leave a Reply