Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:11 am

Menu

Published on June 22, 2017 at 12:02 pm

ദിവസവും 7 മണിക്കൂര്‍ 6 മിനിറ്റ് ഉറങ്ങി നോക്കൂ

sleeping-time-and-happy-life

ഉറക്കത്തിന് ഒരാളുടെ ജീവിതരീതിയില്‍ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആത്മീയാചാര്യന്‍ ദലൈ ലാമയുടെ അഭിപ്രായത്തില്‍ ഉറക്കമാണ് ഏറ്റവും മികച്ച ധ്യാനം.

ഇപ്പോഴിതാ എത്ര സമയം ഉറങ്ങിയാലാണ് ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം ലഭിക്കുകയെന്ന റിപ്പോര്‍ട്ടും പുറത്തിറങ്ങിയിരിക്കുന്നു. ദിവസവും ഏഴുമണിക്കൂര്‍ ആറു മിനിറ്റ് സമയത്തെ ഉറക്കം ലഭിക്കുന്നവര്‍ ജീവിതത്തില്‍ ‘പെര്‍ഫെക്ട്ലി ഹാപ്പി’ ആയിരിക്കുമെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വ്വേ സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ 2000 പേരുടെ ജീവിതരീതി നിരീക്ഷിച്ചായിരുന്നു ‘അമേരിസ്ലീപ് ‘ എന്ന കിടക്കനിര്‍മാണ കമ്പനി സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നേരത്തേത്തന്നെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന ഒരാള്‍ക്ക് ഏഴുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണെന്ന കാര്യം വൈദ്യശാസ്ത്രവും അനുശാസിക്കുന്നതാണ്.

സര്‍വ്വേ പ്രകാരം ഏഴ് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നവരെല്ലാം ാീേെഹ്യ ഒമുു്യ എന്നാണ് ജീവിതത്തെപ്പറ്റി അഭിപ്രായപ്പെട്ടത്. ഇനി ‘തട്ടീം മുട്ടിയുമൊക്കെ സന്തോഷിച്ചു പോകുന്നു’ എന്ന് അഭിപ്രായപ്പെട്ടവര്‍ക്കാകട്ടെ ദിവസവും ശരാശരി ആറു മണിക്കൂര്‍ 54 മിനിറ്റ് എന്ന കണക്കിന് ഉറക്കം ലഭിക്കുന്നവരാണ്.

6 മണിക്കൂര്‍ 48 മിനിറ്റിനും താഴെ ഉറക്കം ലഭിക്കുന്നവര്‍ ജീവിതത്തോട് തികച്ചും അസംതൃപ്തരാണ്. ബന്ധങ്ങളിലൊന്നും അവര്‍ക്ക് സംതൃപ്തി കണ്ടെത്താനാകുന്നില്ല, ഇത്തരക്കാര്‍ എല്ലായിപ്പോഴും എന്തെങ്കിലും ആലോചിച്ച് ടെന്‍ഷനിലുമായിരിക്കും.

സര്‍വ്വേയിലെ വിവരങ്ങള്‍ പ്രകാരം ഉറക്കമില്ലായ്മയുടെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. രാത്രിയില്‍ ഏറ്റവും കുറവ് ഉറക്കം രേഖപ്പെടുത്തിയതും അവര്‍ക്കാണ്. അതിനാല്‍ത്തന്നെ ജീവിതത്തിലും ഒട്ടും സന്തുഷ്ടരല്ലെന്നും അവര്‍ പറയുന്നു.

കൂടാതെ പ്രായവും ഉറക്കത്തെ ബാധിക്കുന്നുണ്ട്. 25ഉം അതിനു താഴെയും പ്രായമായവര്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ധാരാളം ഉറക്കം കിട്ടുന്നു എന്ന അഭിപ്രായക്കാരാണ്.

സര്‍വ്വേയിലെ രസകരമായ വസ്തുത അവിവാഹിതരാണ് ഏറ്റവുമധികം ഉറങ്ങുന്നതെന്നതാണ്. സ്ത്രീയായാലും പുരുഷനായാലും അങ്ങനെത്തന്നെ. വിവാഹമോചനം നേടിയവര്‍ക്ക് പക്ഷേ ഉറക്കം പലപ്പോഴും അകലെയാണ്. സര്‍വ്വേയില്‍ പങ്കെടുത്ത ഇത്തരക്കാരില്‍ ഭൂരിപക്ഷം പേരും ഉറക്കമില്ലായ്മയുടെ പിടിയിലാണ്.

അതികഠിനമായ ജോലിയുള്ളവരും വിഡിയോ ഗെയിമുകള്‍ പോലെ ഏറെ നേരം സ്‌ക്രീനില്‍ കണ്ണുനട്ട് സമയം കളയുന്നവരും തടസ്സങ്ങളില്ലാത്ത ഉറക്കം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

മൂന്നിലൊരാള്‍ എന്ന കണക്കിന് ഉറക്കമില്ലായ്മയുടെ പ്രശ്‌നമുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.

1) അമിതസമ്മര്‍ദം.
2) ദീര്‍ഘനേരത്തെ കംപ്യൂട്ടര്‍മൊബൈല്‍ ഫോണ്‍ ഉപയോഗം.
3) ഇടയ്ക്കിടെ മാറുന്ന ജോലി ഷിഫ്റ്റ്
4) ഓഫിസിലെ ജോലി തീരാതെ വീട്ടിലേക്കും കൊണ്ടുവരുന്നത്.

കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവരെ വിഷാദരോഗം, പൊണ്ണത്തടി, ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം, പ്രമേഹം തുടങ്ങിയവ കാത്തിരിക്കുന്നുണ്ടെന്നും സര്‍വേറിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.

ആയുര്‍ദൈര്‍ഘ്യത്തെ കുറയ്ക്കുന്നതിലും ഉറക്കമില്ലായ്മയ്ക്കു നിര്‍ണായക പങ്കുണ്ട്. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങുന്നവര്‍ ഏറെ ആരോഗ്യവാന്മാരായിരിക്കുമെന്നും ജീവിതത്തില്‍ വിജയം അവര്‍ക്കൊപ്പമായിരിക്കുമെന്നും സര്‍വേ പറയുന്നു.

എല്ലാദിവസവും കൃത്യസമയത്ത്, കൃത്യമായ ദൈര്‍ഘ്യത്തില്‍ ഉറക്കം ലഭിച്ചാല്‍ത്തന്നെ ജീവിതത്തിലെ ഒരുവിധത്തില്‍പ്പെട്ട എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാകുമെന്നും സര്‍വേയെ അടിസ്ഥാനമാക്കി വിദഗ്ധര്‍ സൂചന നല്‍കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News