Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്കയാളുകളും രാത്രി മുഴുവൻ ഫാൻ ഇട്ട് ഉറങ്ങുന്ന ശീലമുള്ളവരാണ്. ചൂട് കാലമായാലും തണുപ്പ് കാലമായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് ഇന്ന് അധികവുമുള്ളത്. ഇവർ പവര്‍ക്കട്ട് കാലത്തെ അതിജീവിക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. എന്നാൽ രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഫാൻ ഇടുമ്പോൾ മുറിയിൽ നല്ല കാറ്റുണ്ടാകുക മാത്രമാണുള്ളത്. ചൂടുകാലമായാൽ വിയർപ്പ് അധികമായിരിക്കും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും.
അങ്ങനെയാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നതായി തോന്നുന്നത്. അതിനാൽ മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ ആണ് ഏറ്റവും നല്ലത്. ഫാൻ ഇടുമ്പോൾ എപ്പോഴും മിതമായ വേഗതയിൽ ഇടാൻ ശ്രദ്ധിക്കണം. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍ ഒന്നും തന്നെ വാരിവലിച്ചിടരുത്. ഫാൻ ഇടുമ്പോൾ ഇതിൽ നിന്ന് പൊടികൾ പറന്ന് അലർജിയുണ്ടാകാൻ കാരണമാകും. ഫാൻ അമിത വേഗത്തിൽ ഇട്ടാൽ കൊതുകിനെ മുറിയിൽ നിന്നും ഇല്ലാതാക്കാമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ ധാരണ തെറ്റാണ്. കൊതുകിൽ നിന്നും രക്ഷ നേടാൻ കൊതുക് വല തന്നെയാണ് നല്ലത്. ഫാനിൻറെ ശബ്ദം ചിലരുടെ ഉറക്കം നഷ്ടപ്പെടുത്താറുണ്ട്.
രാത്രി മുഴുവൻ ഫാൻ ഇടുമ്പോൾ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതുപോലെ ശരീരം മുഴുവന്‍ മൂടുംവിധം വസ്ത്രം ധരിച്ചു വേണം കിടക്കാൻ. അല്ലാത്തപക്ഷം ചർമ്മം വരണ്ട് പോകാനും ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനും സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കൽ ഫാനിന്റെ ലീഫിന്റെ ഇരു വശവും വൃത്തിയാക്കണം.അല്ലാത്തപക്ഷം അതിൽ പൊടികളും ചിലന്തിവലയും അടിഞ്ഞുകൂടാനിടയാകും. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ ഫാനിട്ട് കിടക്കുമ്പോൾ മുഖത്ത് ശക്തിയായി കാറ്റടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുതിർന്നവരും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.
Leave a Reply