Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 1:33 am

Menu

Published on November 2, 2015 at 10:34 am

കൊടുങ്കാടിനുള്ളില്‍ ഒരു ബൂത്ത്; വോട്ടര്‍മാര്‍ 24

small-booth-in-deep-forest-with-24-voters

തൊടുപുഴ: കേരളത്തിലെ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ബൂത്തുകളിലൊന്നാണ് കുമളി പഞ്ചായത്തില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലുള്ള പച്ചക്കാനം. 24 വോട്ടര്‍മാര്‍ക്കായാണ് പച്ചക്കാനത്തെ അംഗന്‍വാടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് തയ്യാറാക്കിയിരിക്കുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലൂടെ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടുങ്കാടിനുള്ളിലുള്ള ഈ ബൂത്തിലെത്താം.

1964ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതലുള്ള പോളിംഗ് ബൂത്താണ് പച്ചക്കാനം. പച്ചക്കാനം തോട്ടത്തിലെ തൊഴിലാളികള്‍ക്കും തേക്കടി വള്ളകടവ് എന്നിവിടങ്ങളിലുള്ളവര്‍ക്കുമായുള്ള ബൂത്ത്. 800ലധികം വോട്ടര്‍മാരുള്ള കാലം പച്ചക്കാനത്തിനുണ്ടായിരുന്നു. അധികവും തോട്ടം തൊഴിലാളികള്‍ എന്നാല്‍ അതെല്ലാം ഇപ്പോള്‍ ഇല്ലാതായി. ഇപ്പോഴുള്ള തൊഴിലാളികളിലധികവും താല്‍ക്കാലികമായി താമസിക്കുന്നവര്‍.

6 സ്ത്രീകളും 7 പുരുഷന്‍മാരുമാണ് ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ ഇപ്പോഴുള്ളത്. പക്ഷെ ഇവരില്‍ പലരും ഇപ്പോള്‍ ഇവിടുത്തെ താമസക്കാരല്ല

Loading...

Leave a Reply

Your email address will not be published.

More News