കൊച്ചിയിൽ പുക ശല്യം രൂക്ഷം.. smoke in kochi after brahmapuram fire

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 1, 2022 3:57 pm

Menu

Published on February 23, 2019 at 10:56 am

കൊച്ചിയിൽ പുക ശല്യം രൂക്ഷം..

smoke-in-kochi-after-brahmapuram-fire

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തം മൂലം കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം. നഗരപ്രദേശങ്ങളില്‍ മിക്കയിടത്തും പുകശല്യം രൂക്ഷമാണ്. രൂക്ഷമായ പുകശല്യത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.

പനമ്പിള്ളി നഗര്‍, വൈറ്റില, മരട് എന്നിവടങ്ങളിലെ ജനങ്ങള്‍ക്കാണ് പുകശല്യം മൂലം ശ്വാസതടസ്സം നേരിടുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ക്കാണ് അസ്വസ്ഥത ആദ്യം അനുഭവപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യക്കൂന പൂര്‍ണ്ണമായും കത്തിയത് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയിട്ടുണ്ട്.

തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുവെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാലു ഭാഗത്തു നിന്നു തീ പടരുകയായിരുന്നു. ഇത്‌ ആസൂത്രിതമാണോ എന്ന് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിന് പരാതി നല്‍കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേഷന്‍ തീപ്പിടത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഭാഗത്ത് മാത്രമല്ല തീപിടിച്ചത്. പല ഭാഗത്ത് നിന്നാണ് തീപിടിച്ചത്. ഭൂമാഫിയ പ്ലാന്റ് നീക്കം ചെയ്യാനായി തീയിട്ടതാവുമെന്നാണ് കോർപ്പറേഷന്റെ സംശയം. അതേസമയം മാലിന്യം അളവില്‍ കൂടുതലായതിനാല്‍ കോര്‍പ്പറേഷന്‍ തന്നെ തീയിട്ടതാവാമെന്ന് നാട്ടുകാരില്‍ ചിലരും ആരോപിക്കുന്നു.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ്‌ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം ഉണ്ടായത്. ഇവിടെ ജനുവരിയില്‍ രണ്ടു തവണ തീപ്പിടിത്തമുണ്ടായിരുന്നു.

Loading...

More News