Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 10:47 pm

Menu

Published on June 27, 2013 at 11:39 am

തപാല്‍ ബാഗില്‍ ചുരുട്ട മണ്ഡലി

snake-in-postal-bag

ചെറുപുഴ: കണ്ണൂര്‍ ആര്‍.എം.എസ് ഓഫിസില്‍നിന്നും ചെറുപുഴ സബ് പോസ്റ്റോഫിസിലേക്കയച്ച തപാല്‍ ബാഗിനുള്ളിലാണ് മാരകവിഷമുള്ള ചുരുട്ട മണ്ഡലിയെ കയറ്റിയയച്ചത്. ബുധനാഴ്ച രാവിലെ പോസ്റ്റോഫിസിലെത്തിയ ബാഗ് തുറന്ന് തപാല്‍ പുറത്തെടുത്തപോഴാണ് പാമ്പിനെ കണ്ടത്. തലനാരിഴക്കാണ് മെയില്‍ പാക്കര്‍ പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കണ്ണൂരില്‍നിന്നും ട്രെയിന്‍ മാര്‍ഗമെത്തുന്ന തപാല്‍ ബാഗ് പയ്യന്നൂരിലെത്തിച്ച് ബസില്‍ കയറ്റിയാണ് ചെറുപുഴയിലെത്തിക്കുന്നത്. ചെറുപുഴയിലെത്തി ബാഗ് തുറന്നപ്പോഴാണ് പാമ്പിനെ അവശനിലയില്‍ തപാല്‍ ഉരുപ്പടികള്‍ക്കൊപ്പം കണ്ടത്. ആദ്യം ഭയന്ന ജീവനക്കാര്‍ പിന്നീട് പാമ്പിനെ പുഴയോരത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News