Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ നടി സ്നേഹ അമ്മയാകാന്‍ പോകുന്നു .സ്നേഹയുടെ ഭര്‍ത്താവും നടനുമായ പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.അധികം വൈകാതെ സ്‌നേഹയുടേയും തന്റേയും ജീവിതത്തിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നുവെന്നാണ് പ്രസന്നയുടെ ട്വീറ്റ്. പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും പ്രസന്ന പറയുന്നു.പ്രസന്നയും സ്നേഹയും 2012ലാണ് വിവാഹിതരാകുന്നത്.റെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു.2009ല്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് ആദ്യമായി അഭിനയിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് അല്‍പ്പം വിട്ട് നിന്നെങ്കിലും സ്നേഹ പിന്നീട് ചെറിയ വേഷങ്ങളിലൂടെയും മറ്റും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി.അല്ലു അര്‍ജന്‍ അഭിനയിച്ച സണ്‍ ഒഫ് സത്യമൂര്‍ത്തിയിലാണ് സ്നേഹ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.2011ല്‍ നേട്രൂ ഇന്‍ട്രൂ എന്ന ചിത്രമാണ് പ്രസന്നയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Leave a Reply