Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 11:09 am

Menu

Published on August 5, 2013 at 4:04 pm

മിടുക്കികളിൽ മിടുക്കിയെ തെരഞ്ഞെടുത്തു

sneha-is-the-winner-of-midukki-reality-show-on-mazhavil-manorama

കൊച്ചി : മിടുക്കികളിൽ മിടുക്കിയായി ഗുരുവായൂര്‍ സ്വദേശിയായ സ്നേഹ മിടുക്കി പട്ടം സ്വന്തമാക്കി.രമ്യ ആര്‍. മേനോന്‍ രണ്ടാമതും റീബ മോണിക്ക ജോണി മൂന്നാം സ്ഥാനക്കാരുമായി.ചലച്ചിത്രതാരം കാവ്യാ മാധവനാണു വിജയികളെ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ സ്നേഹയ്ക്കു 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അഞ്ചു ലക്ഷം, രണ്ടു ലക്ഷം രൂപ വീതമായിരുന്നു സമ്മാനം. മറ്റു ഫൈനലിസ്റ്റുകളായ കുക്കു സൂസന്‍, എലീന കാതറിന്‍ അമോണ്‍, നില്‍ജ കെ. ബേബി എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. കാവ്യാ മാധവന്‍ കാഷ് അവാര്‍ഡുകളും ചലച്ചിത്ര താരം ശ്വേതാമേനോന്‍,മലബാര്‍ ബില്‍ഡേഴ്സ് ഡയറക്ടര്‍ ഷെറീന അന്‍വര്‍, ധാത്രി ഫെയര്‍സ്കിന്‍ ക്രീം എക്സ്ക്ളൂസീവ് ഡിസ്ട്രിബ്യൂട്ടര്‍ ഷിബി ബിജു എന്നിവര്‍ ട്രോഫികളും സമ്മാനിച്ചു. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ അവതാരകയായ ഷോയില്‍ ചലച്ചിത്രതാരങ്ങളായ ഷംന കാസിം, മുക്ത എന്നിവരുടെ നൃത്തവും ആതിര കോടമ്പള്ളിയുടെ വയലിന്‍ സംഗീതവിരുന്നും ഗ്രാന്‍ഡ് ഫിനാലെയ്ക്കു മാറ്റു പകര്‍ന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News