Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 8:02 pm

Menu

Published on November 1, 2016 at 4:28 pm

പുരുമുരുകനിലെ ഗാനം കോപ്പിയടി: ട്രോള്‍ ഷെയര്‍ ചെയ്ത് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ്…

social-media-against-kasaba-producer-joby-george-who-shared-trolls

മലയാള സിനിമാലോകം കണ്ട അത്ഭുതങ്ങളിലൊന്നായി മാറുകയാണ് പുലിമുരുകന്‍. 60 കോടി കടന്ന് 100 കോടി ക്ലബ്ബിലിടം നേടി ചരിത്രമാകാനൊരുങ്ങുകയാണ് പുലിമുരുകന്‍. ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ ട്രോളര്‍മാര്‍ വിടാതെ പിന്തുടരുന്നുണ്ട് പുലിമുരുകനെ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപീസുന്ദറാണ്. ഗോപീസുന്ദര്‍ ഈണമിട്ട തീം സോംഗിനെ ട്രോളര്‍മാര്‍ കുറെ നാളായി ട്രോളിക്കൊണ്ടേയിരിക്കുകയാണ്. അത്തരത്തിലൊരു ട്രോള്‍ ഷെയര്‍ ചെയ്ത് വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ജോബി ജോര്‍ജ്. മമ്മൂട്ടി നായകനായ കസബയുടെ നിര്‍മാതാവാണ് ജോബി ജോര്‍ജ്. കുറെ തള്ളും അതിലേറെ കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രമായി എന്ന അടിക്കുറിപ്പുള്ള ട്രോള്‍ വീഡിയോ ആണ് ജോബി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പുലിമുരുകനിലെ മുരുകാ മുരുകാ പുലിമുരുകാ എന്ന ഗാനം ഉഡുരാജമുഖി എന്ന ഭക്തിഗാനം കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളുണ്ടായിരുന്നു. കോപ്പിയടിക്ക് നേരത്തെയും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഗോപീസുന്ദര്‍.ലാലിന്റെ തന്നെ റോക്ക് ആന്‍ റോള്‍ എന്ന ചിത്രത്തില്‍ ഹിറ്റ് ഗാനം കോപ്പിയടിച്ച് പുതിയ പാട്ടുണ്ടാക്കുന്ന രംഗം പുലിമുരുകനിലെ ഗാനവും ഉഡുരാജമുഖിയും ചേര്‍ത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്്.ജോ ആന്‍ഡ് ദ് ബോയ്, ആന്‍മരിയ കലിപ്പിലാണ് എന്നീ സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് ജോബി ജോര്‍ജ്.മമ്മൂട്ടിയുടെ കസബയാണ് ജോബി ഒടുവില്‍ നിര്‍മിച്ച ചിത്രം. ആരാധകര്‍ ആഘോഷിച്ചെങ്കിലും ചിത്രം ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല.ഇതിന്റെ കലിപ്പാണ് ജോബിക്കെന്നാണ് മമ്മൂക്ക ആരാധകര്‍ പറയുന്നത്.മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനും പുലിമുരുകനും ഒരുമിച്ചാണ് തിയറ്ററുകളിലെത്തിയത്. ഏതായാലും ജോബിയുടെ പോസ്റ്റ് മമ്മൂക്ക-ലാല്‍ ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News