Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:36 am

Menu

Published on November 24, 2016 at 9:11 am

നോട്ട് നിരോധനത്തിന് മുമ്പ് മോഹന്‍ലാല്‍ കുവൈത്തില്‍ നിക്ഷേപിച്ചത് 3300 കോടി?

social-media-raises-allegations-against-mohanlal

തിരുവനന്തപുരം: സൂപ്പര്‍ താരം മോഹന്‍ലാല്‍ കുവൈറ്റില്‍ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ?സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ചയിപ്പോൾ ഇതാണ്.നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞാണ് വന്‍ നിക്ഷേപം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. കുവൈറ്റിലെ മുവായിരം കോടിയുടെ നിക്ഷേപം മുതല്‍ ഡ്രൈവര്‍ ആന്റണി പെരുമ്പാവൂരിന്റെ ബിനാമി ഇടപാടുകള്‍ വരെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുകയാണ്. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതിനു പിന്നാലെയാണ് ആരോപണമുയര്‍ന്നതെന്നും ശ്രദ്ധേയമാണ്. ബ്ലോഗ് എഴുതിയതിനു പിന്നാലെ ഉയര്‍ന്ന ഇത്തരം ആരോപണങ്ങള്‍ ആധികാരികത ഉറപ്പിക്കുന്ന രീതിയിലാണ് ചില ഗ്രൂപ്പുകളും വ്യക്തികളും ആരോപണങ്ങളുമായി അവതരിപ്പിച്ചിരിക്കുന്നത്. ബ്ലോഗ് എഴുതിയതിന്റെ ശത്രുത മനസ്സില്‍ വച്ചാണ് ഇത്തരത്തില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ബ്ലോഗ് വാദപ്രതിവാദങ്ങള്‍ക്കു പിന്നാലെയാണു കുവൈറ്റില്‍ 3300 കോടി രൂപ നിക്ഷേപിച്ചുവെന്നും നോട്ടുനിരോധനത്തെ കുറിച്ചുള്ള വിവരം മുന്‍കൂട്ടി അറിഞ്ഞാണ് ഇതെന്നും ആരോപിച്ചു സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയത്.
‘ലാലേട്ടാ.. 3300 കോടി രൂപാ ഒക്ടോബര്‍ അവസാന വാരം നോട്ട് പിന്‍വലിക്കുന്നതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുവൈറ്റില്‍ കൊണ്ടു വന്ന് മുതല്‍ മുടക്കിയ അങ്ങേക്ക് ഇനി ധൈര്യമായി ബ്ലോഗെഴുത്ത് നടത്താം.. നോട്ടു നിരോധനമൊക്കെ നമ്മള്‍ പണ്ടേ അറിഞ്ഞു,.ലാലിന്റെയും ബിനാമി ആന്റണി പെരുമ്പാവൂരിന്റെയും സ്വത്തു വിവരങ്ങള്‍ കേന്ദ്രം അന്വേഷിക്കാതിരിക്കാന്‍ വേണ്ടിയാണ് പുള്ളിക്കാരന്‍ ബ്ലോഗ് എഴുത്തുതുന്നതെന്നു മനസിലായില്ലേ ?’ എന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു വീഡിയോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്

മോഹന്‍ലാല്‍ 3300 കോടി രൂപ കുവൈറ്റില്‍ മുതല്‍ മുടക്കിയിരിക്കുന്നുവെന്നാണ് വാര്‍ത്ത. ബിസിനിസുകാരനായ മോഹന്‍ലാല്‍ ഇത്രപണം മുടക്കുന്നത് വലിയ വാര്‍ത്തയല്ലെങ്കിലും നോട്ട് നിരോധനത്തിന് കേവലം 15 ദിവസം മുന്‍പ് മാത്രം ഇത്ര വലിയ തുക നിക്ഷേപിച്ചതിനെ സംശയത്തോടെ മാത്രമാണ് കാണാന്‍ സാധിക്കുക എന്ന് സോഷ്യല്‍മീഡിയ പറയുന്നു.
മോഹന്‍ലാല്‍ കുവൈറ്റില്‍ ഖനന കമ്ബനിയില്‍ നിക്ഷേപം നടത്തിയെന്നു ഒക്ടോബര്‍ അവസാന വാരം വാര്‍ത്തകള്‍ വന്നിരുന്നു. കുവൈറ്റില്‍ പെട്രോളിയം ഖനന മേഖലയില്‍ മോഹന്‍ലാല്‍ എന്ന ബിസിനസ്സുകാരന്‍ 3300 കോടി ഇന്ത്യന്‍ രൂപ നിക്ഷേപിക്കുവാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വരുന്നുവെന്ന് അഡ്വ. ജഹാംഗീര്‍ പാലായിലും ഫേസ്ബുക്കില്‍ കുറിച്ചു. മലയാളിയായ ഡാന്‍ ട്രേഡിങ് കുവൈറ്റ് ഉടമ മിസ്റ്റര്‍ ഫിലിപ്പും , കുവൈറ്റ് സ്വദേശിയായ ഗള്‍ഫ് സപിക് കമ്ബനി ഉടമ ഡോ. ഫഹൂദുമാണ് മോഹന്‍ലാലിന്റെ ബിസിനസ് പങ്കാളികള്‍ എന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും ജഹാംഗീര്‍ പറയുന്നു.
ആനക്കൊമ്ബും , ആഡംബര കാറുകളും , സ്‌കോച്ച് വിസ്‌ക്കിയും മാത്രം വാങ്ങി ധൂര്‍ത്തടിക്കാതെ ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ പണം നിക്ഷേപിച്ച് കൊണ്ട് , അതും ഒരു മലയാളി കലാകാരന്‍, ഉത്തരവാദിത്തമുള്ള ആഗോള പൗരനാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ജഹാംഗീര്‍ പരിഹാസിക്കുന്നുണ്ട്.
2011ല്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിനു ശേഷം നാളിതുവരെ 3300 കോടി രൂപ ആദായമുള്ള വരുമാന ഉറവിടമോ ലാഭകരമായ ബിസിനസ് സംരംഭത്തിലെ കണക്കുകളോ നികുതിയോ മോഹന്‍ലാല്‍ നികുതി അധികാരികളെ അറിയിച്ചതായി അറിവില്ലെന്നും ജഹാംഗീര്‍ ആരോപിക്കുന്നു. കൂടാതെ മലയാള ചലച്ചിത്ര മേഖലയില്‍ നിന്നും ഇത്ര വലിയ തുക എങ്ങനെ മോഹന്‍ലാല്‍ സമാഹരിച്ചുവെന്നും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ചോദ്യം ചെയ്യുന്നു.

ജഹാംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മോഹന്‍ലാല്‍ എന്ന ബിസിനസ്സുകാരന്‍ 3300 കോടി ഇന്ത്യന്‍ രൂപ (പതിനഞ്ചുകോടി കുവൈറ്റ് ദിനാര്‍ 224.073 * 15 = 3361.095 ) കുവൈറ്റില്‍ പെട്രോളിയം ഖനന മേഖലയില്‍ നിക്ഷേപിക്കുവാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വരുന്നു . മലയാളിയായ ഡാന്‍ ട്രേഡിംഗ് കുവൈറ്റ് ഉടമ മിസ്റ്റര്‍ ഫിലിപ്പും , കുവൈറ്റ് സ്വദേശിയായ ഗള്‍ഫ് സപിക് കമ്ബനി ഉടമ ഡോ. ഫഹൂദുമാണ് മോഹന്‍ലാലിന്റെ ബിസിനസ് പങ്കാളികള്‍ എന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
1) നല്ല കാര്യം , ആനക്കൊമ്ബും , ആഡംബര കാറുകളും , സ്‌കോച്ച് വിസ്‌ക്കിയും മാത്രം വാങ്ങി ധൂര്‍ത്തടിക്കാതെ ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ പണം നിക്ഷേപിച്ച് കൊണ്ട് , അതും ഒരു മലയാളി കലാകാരന്‍, ഉത്തരവാദിത്തമുള്ള ആഗോള പൌരനാകുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ , പ്രശ്‌നങ്ങള്‍ അവിടെയല്ല .
2) 2011 ആഗസ്റ്റ് മാസം 11 ആം തിയതിയാണ് ആദായനികുതി വകുപ്പ് ഈ സൂപ്പര്‍ മെഗാ വേസ്റ്റുകളുടെ വീടുകളില്‍ റൈഡ് നടത്തി 30 കോടിയിലേറെ കള്ളപ്പണം പിടിച്ചത് . (വാര്‍ത്ത ദാ ദിവിടെ വേേു:െ//ഴീീ.ഴഹ/സറഴ8യക ) അതിനുശേഷം നാളിതുവരെ 3300 കോടി രൂപ ആദായമുള്ള വരുമാന ഉറവിടമോ ലാഭകരമായ ബിസിനസ് സംരംഭത്തിലെ കണക്കുകളോ നികുതിയോ മോഹന്‍ലാല്‍ നികുതി അധികാരികളെ അറിയിച്ചതായി അറിവില്ല .
3) ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ തിരക്കഥ എഴുതുവാന്‍ ശ്രമിക്കുന്നത് 8 വര്‍ഷങ്ങള്‍ക്കു മുന്പ് ജഏ യ്ക്ക് പഠിക്കുന്ന കാലത്താണ്. അക്കാലത്ത് മലയാളത്തിലെ മെഗാ താരങ്ങളുടെ പ്രതിഫലം 40 ലക്ഷം രൂപയില്‍ താഴെയാണ് . ഈയടുത്ത കാലം വരെ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം കേവലം നിര്‍മ്മാതാക്കളില്‍ നിന്ന് പ്രതിഫലം വാങ്ങുന്ന സിനിമാ തൊഴിലാളികള്‍ മാത്രമായിരുന്നു . ഇപ്പോഴാണ് അവര്‍ നിര്‍മ്മാതാക്കളും , ബിസിനസ്സുകാരുമൊക്കെ ആയിത്തീര്‍ന്നത് . അതില്‍ത്തന്നെ മമ്മൂട്ടി സീരിയല്‍ നിര്മ്മാതാവായാണ് ബിസിനസ് തുടങ്ങിയത് . മോഹന്‍ലാലിന്റെ പപ്പടം , അച്ചാര്‍ , പൊറോട്ട ബിസിനസ് കേരളത്തില്‍ എട്ടുനിലയില്‍ പൊട്ടിയ ബിസിനസ് സംരംഭമായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം .
4) പറഞ്ഞുവരുന്നത്, നാലപ്പതു ലക്ഷം പ്രതിഫലത്തിന്റെ കഥ വിടൂ , എല്ലാ സിനിമകളിലും കോടികള്‍ പ്രതിഫലം വാങ്ങുന്ന , ചെയ്ത ബിസിനസ്സെല്ലാം വച്ചടി വച്ചടി ലാഭകരമായിരുന്ന മെഗാ താരവും , മെഗാ ബിസിനസ്സുകാരനുമായിരുന്നു മോഹന്‍ലാല്‍ എന്നുതന്നെ സങ്കല്‍പ്പിക്കൂ ; എങ്കില്‍ത്തന്നെ ഈ 3300 കോടി രൂപ മലയാളം പോലെ ദരിദ്രമായ ഒരു സിനിമാ വ്യവസായത്തില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ എങ്ങിനെ ഉണ്ടാക്കി എന്നാണു വിശദീകരിക്കുവാന്‍ പോകുന്നത് ..?!
5) ഞാനൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവോ സോഷ്യല്‍ ആക്ട്ടിവിസ്‌റ്റോ ഒന്നുമല്ല . എന്റെയും , ഉപ്പയുടെയും , എനിക്ക് പ്രിയപ്പെട്ടവരുടെയും പട്ടിണിയിലേക്ക് നയിക്കാത്ത കാര്യങ്ങളില്‍ എനിക്ക് വലിയ ആകുലതകളുമില്ല. മോഹന്‍ലാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഒരുംബെടുന്നതും എന്റെ പ്രശ്‌നമല്ല . അയാള്‍ അത് വിദേശത്തേക്ക് കടത്തിയാലും എനിക്ക് രോമമാണ് . പക്ഷേ, ഒരു ഭ്രാന്തന്‍ ഭരണാധികാരിയുടെ ക്രൂരതകള്‍ ന്യായീകരിച്ചുകൊണ്ട് ഊളത്തരം എഴുന്നള്ളിക്കുന്നത് നിഷ്‌കളങ്കമായാണ് എന്ന് എല്ലാവരും വിശ്വസിക്കുന്നില്ല എന്ന് ഫ്യാന്‍ , വിശറി മുതലായവരും , ചാണകങ്ങളും മനസ്സിലാക്കണം എന്ന് പറയാന്‍ മാത്രമാണ് മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്.
6)മാത്രമല്ല ഒരു പൌരന്‍ എന്ന നിലയില്‍ ഒറ്റ പരിഭവമേ ഉള്ളൂ .. അത് ഇക്കൂട്ടര്‍ക്ക് നല്‍കുന്ന ഗ്ലോറിഫൈഡ് പ്രിവിലേജുകള്‍ ജനത്തെ പരിഹസിക്കുന്നതാണ് എന്നതാണ് . മുപ്പതുകോടിയുടെ കള്ളപ്പണം പിടിച്ച മെഗാ താരങ്ങളുടെ വീടുകളില്‍ , ഓഫീസുകളില്‍ പിന്നീട് എത്ര തവണ റൈഡ് നടന്നു ..? സാമ്ബത്തിക കുറ്റവാളികള്‍ പോലുമായ ഇക്കൂട്ടര്‍ക്ക് എങ്ങിനെയാണ് പദ്മ അവാര്‍ഡുകള്‍ ലഭിക്കുന്നത് ?! യുവാക്കളെ സൈന്യത്തില്‍ ചേരാന്‍ പ്രചോദിപ്പിക്കാന്‍ ഇമ്മാതിരി ഗജഫ്രോഡുകളെ കേണലും , മേജറുമൊക്കെ ആക്കുമ്‌ബോള്‍ ഇന്ത്യന്‍ സൈനിക അധികാരികളുടെ നൈതികത എത്രമേല്‍ ദുര്‍ബ്ബലമാണ് എന്നതും ആശങ്കപ്പെടുത്തുന്നതല്ലേ ..?!
7) കാറില്‍ നിന്ന് കോടികള്‍ കള്ളപ്പണം പിടിക്കുന്ന ആഖജ നേതാക്കളും മന്ത്രിമാരും മാത്രമല്ല , ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കെസുകള്‍ സ്വന്തം പേരിലുള്ള അദാനി മുതല്‍ മോഹന്‍ലാല്‍ വരെയുള്ള 56 ഇഞ്ചുകാരന്റെ വാഴ്ത്തുപാട്ട് ഫ്രോഡുകള്‍ മാത്രമാണ് ഇന്നിപ്പോള്‍ ഇന്ത്യയില്‍ കള്ളപ്പണക്കാര്‍ എന്ന് കണ്ണടച്ച് പറയുവാന്‍ കഴിയും എന്നത്കൂടി സൂചിപ്പിക്കാനാണ് ഈ പോസ്റ്റ് .
വാല്: ഫ്യാനുകളുടെ , വിശറികളുടെ മാതാപിതാക്കള്‍ തുമ്മാതെ വീട്ടിലിരിക്കാനാണ് എനിക്ക് ഇഷ്ടം . എന്റെ ഇഷ്ട്ടത്തില്‍ നിങ്ങള്‍ അലമ്ബുണ്ടാക്കരുത് ..പ്ലീസ് ..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News