Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു നടി ദിവ്യാ ഉണ്ണിയുടെ വിവാഹമോചനം .വാർത്തയ്ക്ക് പിറകെ തന്നെ പ്രചരിച്ചിരുന്നത് കലാഭവന്‍ മണിയെ ദിവ്യ ഉണ്ണി അപമാനിച്ച സംഭവമാണ്.ദിവ്യഉണ്ണി നായികയായ ആദ്യ ചിത്രം കല്ല്യണസൗഗന്ധികം. ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍. നായികയുടെ മുറചെറുക്കനായി അഭിനയിക്കുന്നത് കലാഭവന്‍ മണിയും. മുറപ്പെണ്ണുമായി സ്വപ്‌നത്തില്‍ ഡാന്‍സ് കളിക്കുന്ന സീന്‍ സംവിധായകന്‍ വിനയന്‍ എഴുതിചേര്‍ത്തു. എന്നാല്‍ കലാഭവന്‍ മണിയുമൊത്ത് ഡാന്‍സ് കളിക്കുവാന്‍ ദിവ്യ ഉണ്ണി വിസമ്മതിച്ചു. കറുത്തവനാണെന്നായിരുന്ന കാരണം. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം വിനയന്‍ തന്നെ ഒരുക്കിയ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലേക്കും ദിവ്യ ഉണ്ണിയേ നായികയാക്കുവാന്‍ വിനയന്‍ തീരുമാനിച്ചെങ്കിലും അവര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ അത് മണിയോടുളള ദേഷ്യം കൊണ്ടല്ലെന്നും മറ്റ് ചിത്രങ്ങളുടെ തിരക്കുമൂലമാണെന്നും പിന്നീട് ദിവ്യതന്നെ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ നന്ദിനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദിവ്യ ഉണ്ണിയുടെ നിലപാട് ഏറെ വേദനിപ്പിച്ചുവെന്ന് മണി തന്നെ പിന്നീട് പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.
Leave a Reply