Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:53 pm

Menu

Published on August 30, 2016 at 9:13 am

തെലുങ്ക് ‘പ്രേമ’ത്തിലെ ‘മലരേ’ ഗാനത്തെ ട്രോളി ചെയ്ത് മലയാളി ആരാധകർ

social-media-troll-premam-song-malare-telugu-remake-evare-video

അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേമം തരംഗം തീര്‍ത്തത് കേരളത്തില്‍ മാത്രമായിരുന്നില്ല. തമിഴ്‌നാട്ടിലും തീയേറ്ററുകള്‍ നിറച്ചു.ചിത്രം കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണാനുള്ള ഒരു പ്രധാന കാരണം മലരേ… എന്ന് തുടങ്ങുന്ന പാട്ടാണ്. ഈ പാട്ട് കാണാന്‍ വേണ്ടി മാത്രം തിക്കിലും തിരക്കിലും നിന്ന് ടിക്കറ്റെടുത്ത് സിനിമ കണ്ടവരുണ്ട്.ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ആദ്യം റിലീസ് ചെയ്തിരിയ്ക്കുന്നത് ഈ പാട്ടാണ്. എവരേ എന്ന് തുടങ്ങുന്ന പ്രേമത്തിന്റെ റീമേക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.മലയാളം ‘പ്രേമ’ത്തിലെ ‘മലരേ’ എന്ന ഗാനം തെലുങ്ക് പതിപ്പില്‍ അതേ ഈണത്തില്‍ മൊഴിമാറ്റിയാണ് എത്തുന്നത്. മലയാളത്തില്‍ പാടിയ വിജയ് യേശുദാസ് തന്നെയാണ് തെലുങ്കിലും പാടിയിരിക്കുന്നത്. മലയാളത്തില്‍ നിവിന്‍ പോളിയുടെ സ്ഥാനത്ത് അക്കിനേനി നാഗചൈതന്യയെയും സായ് പല്ലവിയുടെ സ്ഥാനത്ത് ശ്രുതി ഹാസനെയും കണ്ടിട്ട് ‘പ്രേമം’ ആരാധകര്‍ക്ക് സഹിച്ചില്ല. തുടര്‍ന്ന് ഫേസ്ബുക്കിലെ ട്രോള്‍ഗ്രൂപ്പുകളിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാരംഭിച്ചുകഴിഞ്ഞു.

premam

premam1

premam2

premam3

premam4

 

premam6

 

premam7

 

premam9

premam12

premam13

premam14

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News