Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:13 am

Menu

Published on October 30, 2013 at 10:46 am

ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോ ഒഴുവാക്കാൻ പറഞ്ഞത് ഭാര്യ നിരസിച്ചതിൽ മനംനൊന്ത്‌ ഭർത്താവ് ആത്മഹത്യ ചെയ്തു

software-engineer-hung-himself-after-fight-with-wife-over-photos-on-facebook

ചെന്നൈ: ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഒഴുവാക്കാൻ ആവശ്യപ്പെട്ടത് ഭാര്യ നിരസിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു. നവവരനും ബഹുരാഷ്ട്ര കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും ആയ ചന്ദൻ കുമാർ സിംഗ് (29) ആണ് ഞായറാഴ്ച്ച മൈലാപൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാര്‍ഖണ്ഡ്‌ സ്വദേശിയും സിക്ക് സമുദായക്കാരനുമായ ചന്ദൻ ജൂലൈയിൽ വീടുകാരുടെ എതിർപ്പ് വക വയ്ക്കാതെ കൂടെ ജോലി ചെയ്യുന്ന ക്രിസ്ത്യൻ സമുദായക്കാരിയായ സന്ധ്യയെ വിവാഹം കഴിക്കുകയായിരുന്നു. ക്രിസ്ത്യൻ സമുദായപ്രകാരമായിരുന്നു വിവാഹം. ചന്ദൻറെ ഭാര്യ വിവാഹ ഫോട്ടോകൾ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇതു കണ്ട ചന്ദൻറെ ബന്ധുക്കൾ ചന്ദൻറെ വീട്ടിൽ വിവരം അറിയിച്ചു.മകൻറെ വിവാഹം കഴിഞ്ഞതറിഞ്ഞ വീട്ടുകാർ ചന്ദനെ വിളിച്ചു സങ്കടം പറഞ്ഞു. ഫോട്ടോ ഫേസ്ബുക്കിൽ നിന്നും മാറ്റാനും പറഞ്ഞു. എന്നാൽ ആ കാര്യം സന്ധ്യയോടു പറഞ്ഞപ്പോൾ നിയമപ്രകാരം കഴിഞ്ഞ വിവാഹത്തിൻറെ ചിത്രങ്ങൾ ഒഴുവാക്കാൻ അവർ തയ്യാറായില്ല. അന്ന് പരസ്പരം വഴക്കിട്ട് വേറെ വേറെ മുറികളിൽ കിടന്നു അവർ. രാവിലെ ആയിട്ടും മുറിക്കു പുറത്തേക്കു വരുന്നത് കാണാഞ്ഞിട്ട്‌ സന്ധ്യ വാതിൽ തുറന്നു നോക്കിയപ്പോൾ ആണ് ചന്ദനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യാക്കുറിപ്പിൽ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഒഴുവാക്കാൻ ഭാര്യ നിരസിച്ചതിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News