Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :നടി ശാലു മേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന നടി ശാലു മേനോന്റെ ജാമ്യം അനുവദിക്കുന്നതില്‍ സര്‍ക്കാറിന്റെ നിലപാട് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിക്കും.ബിജു രാധാകൃഷ്ണനെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്ന കേസില്‍ ശാലുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജോപ്പന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ശാലു മേനോന്റെ കാര്യത്തിലും അതേ നിലപാടു തുടരുമെന്നാണു കരുതുന്നത്. 46 ലക്ഷം രൂപ റാസിഖലിയില്‍ നിന്ന് വാങ്ങിയകേസിലാണ് ശാലു ഇപ്പോള്‍ റിമാന്‍ഡില്‍ക്കഴിയുന്നത്.
Leave a Reply