Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നേതൃമാറ്റമില്ലെന്ന ഹൈകമാന്‍ഡ് തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു.നേതൃമാറ്റമോ പുന:സംഘടനയോ ഇല്ലെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവനക്ക് പുറകേ പോലീസിനെ പ്രതിയാക്കി കെ.മുരളീധരന്‍ രംഗത്തു വന്നു. കേസില്‍ ചിലരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നുമായിരുന്നു മുരളീധരൻറെ പരസ്യ പ്രതികരണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയ കെ. മുരളീധരൻറെ പ്രതികരണമാണ് ചേരിതിരിവ് രൂക്ഷമാക്കിയത്.വിഴുപ്പലക്കലിനെ തുടര്‍ന്ന് ആശയകുഴപ്പമുണ്ടാക്കുന്ന പ്രസ്താവന നടത്തരുതെന്ന് മുരളീധരനോട് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. മുരളിയുടെ പ്രസ്താവനക്കെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കാനും എ ഗ്രൂപ്പിന് ആലോചനയുണ്ട്.മുരളിയുടെ പ്രസ്താവന അനവസരത്തിലാണെന്നും ഒൗചിത്യമില്ലാത്തതാണെന്നും ടി. ശിവദാസന്‍ നായര്‍ പറഞ്ഞു. ഏത് കാര്യത്തിലാണ് പ്രശ്നമെന്ന് മുരളീധരന്‍ പറയണമെന്ന് ടി.സിദ്ദീഖ് പറഞ്ഞു. സലിംരാജിനേയും ജിക്കുമോനെയും അറസ്റ്റ് ചെയ്യാനുള്ള തെളിവ് കൈയിലുണ്ടെങ്കില്‍ മുരളീധരന്‍ അന്വേഷണ സംഘത്തിന് കൈമാറണം. പ്രതിപക്ഷത്തിന് പോലുമില്ലാത്ത അഭിപ്രായമാണ് മുരളിക്കെന്നായിരുന്നു എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹനാന്‍െറ അഭിപ്രായം. ആരെയൊക്കെ ചോദ്യം ചെയ്യണമെന്നോ അറസ്റ്റ് ചെയ്യണമെന്നോ ലിസ്റ്റ് കൊടുക്കേണ്ട ജോലിയൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലെന്നും ബെഹനാന്‍ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കമുണ്ടെങ്കില്‍ കേരളാകോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍ദേശിച്ചു.കോണ്‍ഗ്രസിൻറെ വാലാട്ടിയായി കേരളാകോണ്‍ഗ്രസ് നില്‍ക്കില്ല. സോളാര്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത തീരുമാനമെടുക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജിക്കുവിനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും ഡോ. തോമസ് ഐസക്കും ആവശ്യപ്പെട്ടു.
Leave a Reply