Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:48 am

Menu

Published on October 22, 2013 at 10:40 am

സോളാര്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈകോടതി

solar-scam-hc-rejects-governments-plea-for-sitting-judge

കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുനല്‍കേണ്ടതില്ലെന്ന് ഹൈകോടതി തീരുമാനം. സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കേണ്ടതില്ളെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിൻറെ നേതൃത്വത്തില്‍ ഹൈകോടതിയുടെ ഫുള്‍ബെഞ്ച് യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.രാജ്യരക്ഷയെ ബാധിക്കുന്നതും ദേശീയ പ്രാധാന്യമുള്ളതുമായ കേസുകളിലൊഴികെ മറ്റൊന്നിലും ജുഡീഷ്യല്‍ അന്വേഷണാവശ്യാര്‍ഥം സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുക്കേണ്ടതില്ളെന്ന സുപ്രീം കോടതി ഉത്തരവും അതീവ ഗൗരവതരമല്ലാത്ത കേസുകളുടെ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിമാരുടെ സേവനം ഒരു കാരണവശാലും വിട്ടുനല്‍കേണ്ടതില്ലെന്ന കേരള ഹൈകോടതി ഫുള്‍ബെഞ്ചിൻറെ മുന്‍തീരുമാനവുമാണ് യോഗം പരിഗണിച്ചത്. ഹൈകോടതിയില്‍ ഇപ്പോള്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തന്നെ മതിയായ ജഡ്ജിമാരുടെ കുറവ് നിലനില്‍ക്കെ അഴിമതിയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുക്കേണ്ട അടിയന്തര പ്രാധാന്യമില്ളെന്നും ഫുള്‍ബെഞ്ച് വിലയിരുത്തി.തീരുമാനം ചീഫ് സെക്രട്ടറിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സോളാര്‍ കേസിൻറെ ജൂഡിഷ്യല്‍ അന്വേഷണവും വഴിയാധാരമാകുകയാണ്. സിറ്റിംഗ് ജഡ്‌ജിമാരെ കിട്ടാതിരുന്നാല്‍ വിരമിച്ച ജഡ്‌ജിമാരുടെ സേവനം തേടുമെന്ന് സൂചനയുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News