Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:54 am

Menu

Published on October 25, 2013 at 3:10 pm

സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് രണ്ട് കേസുകളില്‍ കൂടി ജാമ്യം

solar-scam-saritha-s-nair-granted-bail-in-two-cases

കൊച്ചി:സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ കൂടി സരിതാ എസ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.ഒരാള്‍ക്ക് ജാമ്യ്ം അനുവദിക്കുമ്പോള്‍ വ്യക്തിയുടെ സ്വഭാവം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന അഭിപ്രായപ്പെട്ട ശേഷം മാനുഷിക പരിഗണന നല്‍കിയാണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കി.സരിത എസ് നായര്‍ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ഉള്ള സ്ത്രീയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ജാമ്യ തുകയായി അഞ്ചു ലക്ഷം രൂപ കെട്ടിവെയ്ക്കണം.കൂടാതെ അടുത്ത രണ്ട് ബന്ധുക്കള്‍ ജാമ്യം നില്‍ക്കുകയും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും വേണം.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.എന്നാല്‍ ഇരുപത്തിയഞ്ചോളം കേസുകള്‍ വേറെ ഉള്ളതിനാല്‍ ജയില്‍ മോചിതയാകാന്‍ സരിതയ്ക്ക് ഉടനാകില്ല.

Loading...

Leave a Reply

Your email address will not be published.

More News