Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ തട്ടിപ്പ് അറസ്‌റ്റിലായ സിനിമ സീരിയൽ താരം ശാലുമേനോന്റെ ജ്യാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വിശദമായി ചോദ്യം ചെയ്യാന്‍ ശാലുവിനെ കസ്‌റ്റഡിയില്‍ വേണമെന്ന ഡി. വൈ .എസ്.പി റെജി ജേക്കബിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ശാലുമേനോന്‍.
ഡോക്‌ടര്‍ മാത്യു തോമസിന്റെ പരാതിയിലും ശാലു പ്രതിയാക്കപ്പെട്ടത് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എന്ന സ്‌ഥാനം വഹിച്ചിരുന്നതു കൊണ്ടാണ്. പരസ്യം കണ്ടാണ് മാത്യു തോമസ് ബിജുവിനെ സമീപിച്ചത്. ഡോക്‌ടറുടെ വീട്ടിലെ കേടായ സോളാര്‍ പാനല്‍ മാറ്റി സ്‌ഥാപിക്കാനായി ബിജു രാധാകൃഷ്‌ണന്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വാങ്ങി. തുടര്‍ന്ന് ഡോക്‌ടറുടെ വിശ്വാസമാര്‍ജിച്ച ബിജു തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ 6 വിന്‍ഡ് മില്ലുകള്‍ സ്‌ഥാപിച്ചു കൊടുക്കാമെന്ന് പറഞ്ഞാണ് 28 ലക്ഷം രൂപ കൂടി തട്ടിയെടുത്തത്.
Leave a Reply