Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. പ്രവര്‍ത്തകര്‍ ഗേറ്റുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നു. 9 മണിയോടെയാണ് ഉപരോധ സമരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡ ഉപാരോധസമരം ഉത്ഘാടനം ചെയ്യും.സംസ്ഥാന നേതാക്കള്‍ക്ക് പുറമേ സി.പി.എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ ദേശിയ നേതാവ് സുധാകര റെഡ്ഢി, ആര്‍ .എസ്.പി.ദേശിയ നേതാവ് ടി.ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇതിനോടകം സെക്രട്ടേറിയറ്റിന്റെ ഗേറ്റുകള്‍ക്കു സമീപമെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിതന്നെ നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. കന്റോന്‍മെന്റ് ഗേറ്റ് പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്. അഞ്ച് എസ് പിമാര്‍ക്കാണ് സെക്രട്ടറിയേറ്റിന്‍റെ സുരക്ഷാ ചുമതല. അയ്യായിരം പോലീസുകാരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
Leave a Reply