Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:02 am

Menu

Published on October 5, 2017 at 2:21 pm

ഏറെ പുതുമകളുമായി സോളോ – റിവ്യൂ

solo-malayalam-movie-review

നാല് കഥകൾ, നാല് വർഷങ്ങൾ + പ്രണയം, സംഗീതം, ആക്ഷൻ + പരീക്ഷണ ചിത്രം + വ്യത്യസ്തത + ദുൽക്കർ സൽമാൻ + ബിജോയ് നമ്പ്യാർ + പശ്ചാത്തലസംഗീതം = സോളോ

__സിനിമക്ക് പറയാനുള്ളത്__

നാല് കഥകളാണ് സോളോക്ക് പറയാനുള്ളത്. രുദ്ര, ശിവ, ശേഖർ, ത്രിലോക് എന്നിങ്ങനെയുള്ള ദുൽക്കറിന്റെ നാല് കഥാപാത്രങ്ങൾ നാല് കഥകളിലായി എത്തുമ്പോൾ ഓരോ കഥകളൂം ഭൂമി, തീ, വെള്ളം, കാറ്റ് എന്നിങ്ങനെ അവതരിപ്പിക്കപ്പെടുന്നു. പ്രണയവും വിരഹവും പ്രതികാരവും ആക്ഷനും കുടുംബവും സഹൃദവും എല്ലാം ചേർന്നതാണ് ഈ സോളോ.

നാല് കഥകളിൽ ആദ്യത്തേത് വിക്കനായ ശേഖറിന്റെയും അന്ധയായ രാധികയുടെയും പ്രണയമാണ് പറയുന്നത്. രണ്ടാമത്തേത് ത്രിലോക് എന്നൊരാളുടെ പ്രതികാരകഥയാണ് പറയുന്നത്. മൂന്നാം കഥയിൽ ശിവയുടെ അധോലോക ജീവിതം ആക്ഷൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. നാലാം കഥ രുദ്ര എന്ന പട്ടാളക്കാരന്റെ പ്രണയത്തിലൂടെയും കടന്നുപോകുന്നു.

__നല്ലതും ചീത്തയും__

കേരള കഫെ, അഞ്ചു സുന്ദരികൾ എന്നിങ്ങനെ വളരെ കുറച്ചു മാത്രമേ ഇത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ പരീക്ഷിച്ചിട്ടുള്ളു. ആ ഒരു നിരയിലേക്കാണ് സംവിധായകൻ ബിജോയ് നമ്പ്യാർ സോളോയുമായി എത്തുന്നത്. അന്തോളജി സിനിമകൾക്ക് വേണ്ട ഗുണങ്ങൾ ഈ സിനിമക്ക് അവകാശപ്പെടാനുണ്ട്. തീർത്തും പുതുമ നിറഞ്ഞ മനസ്സിനെ വേറെ തലങ്ങളിലേക്ക് എത്തിക്കുന്ന ഗംഭീര പശ്ചാത്തല സംഗീതം, അവതരണത്തിലെ വേറിട്ട വഴികൾ, വ്യത്യസ്ത ദേശങ്ങൾക്കാനുസരിച്ചുള്ള കഥാപാത്രങ്ങളുടെ സെലക്ഷൻ.. അങ്ങനെ ഏറെ മേന്മകൾ ചിത്രത്തിനുണ്ട്.

പാട്ടുകൾ എല്ലാം തന്നെ മികച്ചു നിന്നു. ദുൽക്കറിന്റെ സ്റ്റൈലിഷ് വേഷങ്ങൾ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. ഒട്ടുമിക്ക സിനിമകളിലെയും പോലെ ലോജിക് ഇല്ലാത്ത ഒരുപിടി രംഗങ്ങൾ ഇവിടെയും സംഭവിച്ചിട്ടുണ്ട്. ചിത്രം കൂടുതൽ സ്റ്റൈലിഷ് ആയി വ്യതുവസ്ഥമായി അവതരിപ്പതു കൊണ്ട് ചില കഥകളിൽ വരുന്ന പോരായ്മകൾ അവഗണിക്കാവുന്നതെയുള്ളൂ. നാലാം കഥ രുദ്ര അൽപം നിരാശ നൽകിയ പൊലെ തോന്നിപ്പിച്ചു. അതേസമയം എല്ലാത്തിലുമുപരി ദുൽക്കർ എന്ന നടന്റെ മികച്ച ഒരു സെലക്ഷൻ തന്നെയാകും ഈ സോളോ എന്നുറപ്പിക്കാം.

__അരങ്ങിലും അണിയറയിലും__

ദുൽക്കർ സൽമാനെ കൂടാതെ നേഹ ശർമ്മ, ഡിനോ മോറിയ, നാസർ, സുഹാസിനി, മണിത് ജോര, ദീപ്തി സതി തുടങ്ങിയവർ ‘രുദ്ര’യിൽ കഥാപാത്രങ്ങളായി എത്തുമ്പോൾ ദുൽക്കറിനൊപ്പം ശ്രുതി ഹരിഹരൻ, മനോജ് കെ ജയൻ തുടങ്ങിയവർ ‘ശിവ’യിലും എത്തുന്നു. ദുൽക്കറിന്റെ കൂടെ ധൻസിക, സൗബിൻ സാഹിർ തുടങ്ങിയവർ ‘ശേഖർ’ ലും ദുൽക്കറിന്റെ കൂടെ ആൻ അഗസ്റ്റിൻ, രഞ്ജി പണിക്കർ തുടങ്ങിയവർ ‘ത്രിലോക്’ലും മുഖ്യ വേഷങ്ങൾ ചെയ്യുന്നു.

മലയാളത്തിലും തമിഴിലുമായി ഒരേ സമയം ഇറക്കിയിരിക്കുന്ന ചിത്രം അനിൽ ജെയിൻ, ബിജോയ് നമ്പിയാർ എന്നിവർ ചേർന്ന് നിർമ്മിചിരിക്കുന്നു. ചിത്രത്തിൻറെ രചന നിർവഹിച്ചത് സംവിധായകൻ തന്നെയാണ്. ഒപ്പം തമിഴിനും മലയാളത്തിനും വേണ്ടി വേറെ വേറെ എഴുത്തുകാരും ഉണ്ട്. സംഗീതം നിർവഹിച്ചത് പ്രശാന്ത് പിള്ള. ഛായാഗ്രഹണം മധു നീലകണ്ഡനും ഗിരീഷ് ഗംഗാധരനും ചേർന്നൊരുക്കുന്നു.

__കാണണോ വേണ്ടയോ__

സംഗീതവും പ്രണയവും ആക്ഷനും ഡ്രാമയും എല്ലാം കൂടി ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു അവതരണ ശൈലിയിൽ എടുത്തിരിക്കുന്ന ചിത്രം ദുൽക്കർ ആരാധകരെ മാത്രമല്ല എല്ലാവരെയും ഒരു പരിധി വരെ തൃപ്തിപ്പെടുത്താൻ കെല്പുള്ളതാണ്. വ്യത്യസ്ത ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ.. എങ്കിൽ ധൈര്യമായി കാണാം ഈ സോളോ.

Loading...

Leave a Reply

Your email address will not be published.

More News