Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:14 pm

Menu

Published on April 14, 2015 at 10:50 am

ദഹിയ്ക്കാന്‍ പ്രയാസമുള്ള ചില ഭക്ഷണങ്ങൾ!

some-food-to-avoid-when-your-digestive-problems

ദഹനം ശരിയല്ലെങ്കില്‍ ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങളുണ്ടാകും, വയറ്റില്‍ കനം അനുഭവപ്പെടും. അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് തടി വര്‍ദ്ധിയ്ക്കുകയും ചെയ്യും.രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന ഒരു പക്രിയയാണ് ദഹനം. എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണ് ദഹനം. നമ്മള്‍ വേണ്ടതിലും കൂടുതല്‍ കഴിക്കുന്ന പല സമയങ്ങളുണ്ട്‌. അതുപോലെ തിരക്കും സമ്മര്‍ദ്ദങ്ങളും മൂലം ജങ്ക്‌ ഫുഡ്‌ കഴിക്കുകയോ ഭക്ഷണം വേണ്ടന്നു വയ്‌ക്കുകയോ ചെയ്യാറുണ്ട്‌. ഇതിലേതെങ്കിലും സംഭവിച്ചാല്‍ ദഹനം തകരാറിലാവുകയും ആരോഗ്യം കുറയാന്‍ തുടങ്ങുകയും ചെയ്യും. ചില ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ളവയാണ്. അവ അമിതമായി കഴിക്കാതിരിക്കുക.അതിന് അത്തരം ഭക്ഷണങ്ങൾ തിരിച്ചറിയുക.

some food to avoid when your digestive problems1

1.തക്കാളി
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സോലുബിള്‍ ഫൈബര്‍ ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വസ്തുവാണ്.
2.ബ്രൊക്കോളി
ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി.
3.ചോക്ലേറ്റ്
ചോക്ലേറ്റ് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ചോക്ലേറ്റ്.ഇതിൻറെ ഉപയോഗം കുറയ്ക്കുക.

chocolate

4.മസാല കലര്‍ന്ന ഭക്ഷണങ്ങള്‍
ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊന്നാണ് മസാല കലര്‍ന്ന ഭക്ഷണങ്ങള്‍. ഇവ ഈസോഫാഗസ് കുഴലിന്റെ ലൈനിംഗിനെ ബാധിയ്ച്ചേക്കും.
5.ഐസ്‌ക്രീം
മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണവസ്തുവാണ് ഐസ്‌ക്രീം.
6.ബീഫ്
ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബീഫ്.ഇത് ദഹിക്കാൻ കുറേ സമയമെടുക്കും.

some food to avoid when your digestive problems3

7.പാല്‍
പാല്‍, നെയ്യ് തുടങ്ങിയവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണമാണ്.
8.പാസ്ത
കുട്ടികളടക്കം പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഇറ്റാലിയന്‍ രുചിയായ പാസ്ത.ഇത് ദഹിയ്ക്കാന്‍ പ്രയാസമുള്ള ഒരു ഭക്ഷണവസ്തുവാണ്.
9.കോളിഫ്ലവർ
ഇതിൽ നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും കോളിഫ്ലവറിലെ റാഫിനോസ് എന്ന ഷുഗര്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വസ്തുവാണ്.

some food to avoid when your digestive problems..

10. വറുത്ത ഭക്ഷണങ്ങൾ
കൊഴുപ്പിന്റെ അംശം വളരെ കൂടുതലുള്ളവയാണ് വറുത്ത ഭക്ഷണങ്ങൾ . ഇതുകൊണ്ടുതന്നെ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്.
11.ബീന്‍സ്
ബീന്‍സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്. ഇതിലെ ഒലിയോസാക്കറൈഡ് എന്നൊരു മധുരമാണ് ഈ അസ്വസ്ഥത ഉണ്ടാക്കുന്നത്.
12.ചെമ്മീന്‍
മത്സ്യവര്‍ഗങ്ങളില്‍ ദഹിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണമാണ് ചെമ്മീന്‍.

some food to avoid when your digestive problems4

.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News