Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപും മഞ്ജുവാര്യരും വിവാഹബന്ധം വേര്‍പെടുത്താന്‍ പോവുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും ദിലീപ് കഥാപാത്രത്തിന്റെ ഉള്‍ക്കരുത്തറിഞ്ഞ് ക്യാമറയുടെ മുന്നിലാണ്. മായാമോഹിനിയുടെ അതേ ടീം അണിയിച്ചൊരുക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്.ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കണ്ണനെന്ന കേന്ദ്ര കഥാപാത്രമായാണ് ദിലീപ് അഭിനയിക്കുന്നത്.യാതൊരുവിധ മാനസിക സമ്മര്‍ദ്ദവുമില്ലാതെ അനായാസമായി കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അഭിനയിക്കുകയാണ് മലയാളികളുടെ ഈ പ്രിയതാരം.ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തുന്ന പലർക്കും അറിയേണ്ടത് മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചതെന്ത്…? എന്നാണ്.ദിലീപിനെയും മഞ്ജുവാര്യരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആൾക്കൂട്ടത്തിനിടക്ക് അഭിപ്രായങ്ങൾ ഒരുപാടുണ്ട്.ആള്‍ക്കൂട്ടത്തിനിടയിലേക്ക് നോക്കി ഇടയ്ക്ക് ചിരിച്ചും കൈവീശിയും സ്‌നേഹം പ്രകടിപ്പിച്ച ദിലീപ് ആളുകളില്‍നിന്ന് അകലം പാലിച്ചു.ദിവസങ്ങളായി മഞ്ജുവിന്റെയും ദിലീപിന്റെയും ബന്ധം ശിഥിലമാക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ പലരും ആഘോഷമാക്കി മാറ്റുകയാണല്ലോ എന്നു ചോദിച്ചപ്പോള്‍ ദിലീപ് ഇങ്ങനെ പറഞ്ഞു. ”എന്തു ചെയ്യാന്‍ കഴിയും. ഞാനും മഞ്ജുവും നന്നായി ജീവിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും പ്രയാസമാണ്. ശരിക്കും പറഞ്ഞാല്‍ എന്തെങ്കിലും മനസ്സ് തുറന്നു പറയാന്‍പോലും പേടിയാണ്.”
Leave a Reply