Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on October 22, 2013 at 10:39 am

മദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി അനുമതി

son-welcomes-madanis-release-for-eye-surgery

ന്യൂദല്‍ഹി: നേത്രചികിത്സ നടത്താന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അടിയന്തരമായി ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മഅ്ദനിയെ പരിചരിക്കാന്‍ ഭാര്യ സൂഫിയയെ കേരളത്തില്‍നിന്ന് ഉടന്‍ ബംഗളൂരുവിലെ ആശുപ്രതിയിലത്തെിക്കാനും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ജാമ്യം തേടിസമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജിയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന മഅ്ദനിയുടെ അപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചു. ജാമ്യഹരജി വൈകിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചതിനിടയിലാണ് ജസ്റ്റിസുമാരായ എച്ച്.എല്‍. ഗോഖലെ, ജെ. ചലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചിൻറെ ഇടക്കാല ഉത്തരവ്.കേസ് അടുത്ത·മാസം 19ന് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.
കാഴ്ചവൈകല്യം ഉള്‍പ്പടെ ഗുരുതരമായ നേത്രരോഗങ്ങള്‍ അനുഭവിക്കുന്ന മദനിയെ ചികിത്സയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മദനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണക്ക് ഹാജരാകില്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ താന്‍ ഹാജരായിക്കൊള്ളാമെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിൻറെ ഉറപ്പുകൂടി വാങ്ങാന്‍ തനിക്ക് കഴിയുമെന്നുമാണ് മദനിയുടെ നിലപാട്.

Loading...

Leave a Reply

Your email address will not be published.

More News