Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇളയദളപതി വിജയിയെ ഇഷ്ടമില്ലാത്തവർ ആരുണ്ട്?വിജയിയുടെ ആരാധകർ സെലിബ്രിറ്റി ലിസ്റ്റിലും ഉണ്ട്.വിജയിയുടെ കടുത്ത ആരാധികയാണ് തെന്നിന്ത്യന്‍ സുന്ദരി സോന ഹെയ്ഡെന്‍. വിജയ്ക്കൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും വിജയ് യുടെ അമ്മവേഷത്തില്‍ അഭിനയിക്കാനും താന്‍ തയാറാണെന്നും സോന പറയുന്നു. അമ്മ വേഷം ചെയ്യാന്‍ മറ്റൊരു ഉദ്ദേശം കൂടി താരത്തിനുണ്ട്. അങ്ങനെ തനിക്ക് വിജയിയെ കെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്ന് താരം പറയുന്നു.
മൃഗം , കുസേലന്‍, രൗദ്രം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ തേടി തമിഴകത്ത് മികച്ച അവസരങ്ങള്‍ വന്നിട്ടില്ല. ഐറ്റം നന്പറുകളിലേക്കും തരംതാഴ്ന്ന വേഷങ്ങളിലേക്കും സോന തഴയപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കര്‍മയോദ്ധ, ആമയും മുയലും, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്.
Leave a Reply