Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകന്റെ അശ്ലീല കമന്റിന് ചുട്ടമറുപടി നല്കി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. ട്വിറ്ററിൽ ആരാധകരുമായി സംവാധിക്കുന്നതിനിടെയായിരുന്നു ഒരു ആരാധകന്റെ അശ്ലീല കമന്റ്.ഇനി എന്നാണ് മേനി പ്രദര്‍ശനം നടത്തുക. ഇനി എന്നാണ് ബിക്കിനിയില്‍ കാണാന്‍ കഴിയുക എന്നായിരുന്നു ആരാധകന്റെ ചോദ്യംപോയി വീട്ടിലുള്ള അമ്മയോടും പെങ്ങളോടും ചോദിച്ചിട്ട് എനിക്ക് മറുപടി തരൂ എന്ന് സൊനാക്ഷി അയാളോട് പറഞ്ഞു.അല്പ നേരം കഴിഞ്ഞിട്ടും ആരാധകന്റെ മറുപടി കിട്ടാതായപ്പോള്‍ സൊനാക്ഷി അയാളുടെ ചോദ്യം സ്‌ക്രീന്‍ഷോട്ട് എടുത്ത് വീണ്ടുമൊരു ട്വീറ്റായി പോസ്റ്റ് ചെയ്തു. ഈ ചെറുപ്പക്കാന്‍ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ മറുപടി കൊടുത്തു. മറുപടിയ്ക്ക് അദ്ദേഹം പ്രതികരിക്കുന്നില്ല എന്നായിരുന്നു സൊനാക്ഷിയുടെ അടുത്ത ട്വീറ്റ്.എന്നാല്‍ പിന്നീട് സൊനാക്ഷി തന്നെ ട്വീറ്റ് പിന്‍വലിക്കുന്നതായി അറിയിച്ചു. അയാള്‍ മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് നടി ട്വീറ്റ് പിന്‍വലിച്ചത്.
Leave a Reply