Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on April 7, 2014 at 10:03 am

സോണിയ ഗാന്ധി ഇന്ന് കേരളത്തിൽ

soniya-gandhi-comes-to-kerala-for-election-campaign

കോഴിക്കോട് :കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും.കുട്ടനല്ലൂര്‍ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന സോണിയ അവിടെ നിന്ന് തേക്കിന്‍കാട് മൈതാനിയിലെത്തി പ്രസംഗിക്കും.ഇവിടുത്തെ പരിപാടിക്ക് ശേഷം വൈകീട്ട് 4 മണിയോടെ കോഴിക്കോട് കടപ്പുറത്തെത്തി അവിടെ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിൽ സോണിയ സംസാരിക്കും.അതിനു ശേഷം വെസ്റ്റ്ഹില്ലിലെ വിക്രം മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന സോണിയ കടപ്പുറത്ത് നടക്കുന്ന പ്രചാരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥാനാര്‍ഥികള്‍ ഈ പ്രചാരണ സമ്മേളനത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഈ സമ്മേളനത്തിൽ പങ്കെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News