Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:16 am

Menu

Published on October 19, 2013 at 10:54 am

അമ്മയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച ബന്ധുവിനെ മക്കള്‍ തല്ലി ചതച്ചു

sons-attacked-man-who-proposed-mother

അബുദാബി : അബുദാബി സ്വദേശിനിയായ സ്ത്രീയുടെ ആണ്മക്കളാണ് അമ്മയെ വിവാഹം ആലോചിച്ച ആളിനെ ഈ വിധം തല്ലി ചതച്ചത്. ഭര്‍ത്താവിന്‍റെ ബന്ധുവായ വിഭാര്യന്‍ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ച കാലത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ സ്ത്രീ ഇയാളുടെ ആവശ്യത്തെ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് തന്‍റെ മക്കളുടെ കാര്യങ്ങള്‍ നോക്കി അവരെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ട് വന്ന സ്ത്രീയുടെ അരികിലേക്ക്‌ അയാള്‍ വീണ്ടും വിവാഹക്കാര്യവുമായി സമീപിക്കുകയായിരുന്നു. അപ്പോഴും സ്ത്രീക്ക് വിവാഹത്തിനു താല്‍പര്യമില്ലായിരുന്നു തുടര്‍ന്ന് ഈ കാര്യം പറഞ്ഞു അയാള്‍ സ്ത്രീയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. തങ്ങളുടെ മാതാവിനെ രഹസ്യമായി ശല്യം ചെയ്തുകൊണ്ടിരുന്ന ഇയാളെ ആണ്മക്കള്‍ മൂന്നുപേരും കൂടി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് കൈ ഒടിഞ്ഞു അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയിന്മേല്‍ കോടതി കേസ്‌ എടുക്കുകയായിരുന്നു.എന്നാല്‍ പലതവണ സമന്‍സ്‌ അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത യുവാക്കളെ കഴിഞ്ഞ ദിവസം പോലിസ്‌ അറസ്റ്റ്‌ചെയ്‌തു. തനിക്ക് സംഭവിച്ച പരിക്കിനും മാനഹാനിക്കും 5 മില്ല്യണ്‍ ദിര്‍ഹമാണ് ഇയാള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി 45000 ദിര്‍ഹം നഷ്ടപരിഹാരവും ഗൂഢാലോചന കുറ്റത്തിന് ആറുമാസം തടവിനും വിധിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News