Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പിച്ചവച്ചു നടക്കുന്നകാലത്ത് അച്‌ഛനേറെ തിരക്കായിരുന്നു. ഞാന്‍ വളര്‍ന്നുവരുന്തോറും അച്‌ഛന്റെ തിരക്കുകള്‍ കൂടിയിട്ടേയുള്ളൂ.എൻറെയച്‌ഛനെ തിരിച്ചറിയാന്‍ എനിക്കു കഴിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഞാനെന്ന മകനെ തിരിച്ചറിയാന്‍ അച്‌ഛനുമാകുന്നുണ്ട്. എന്നെ തിരിച്ചറിയാന്‍ എൻറെ മക്കള്‍ക്കും.സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്‌ഛനെയാണെനിക്കിഷ്‌ടം…..ഈ വരികളില്‍ ഒരു പിതാവിനോടുള്ള മക്കളുടെ ഇഷ്‌ടം അതിന്റെ പൂര്‍ണതയിലെത്തുന്നു. പലപ്പോഴും അച്‌ഛന്റെ മുഖം ശാസനകലര്‍ന്നതായിരിക്കാം. എന്നാല്‍ ആ ശാസനയില്‍ മക്കളോടുള്ള സ്‌നേഹമെത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു സ്‌നേഹമാണ് സിനിമാരംഗത്ത് തന്റെ പ്രഭാവം തെളിയിച്ച മനോജ് കെ. ജയനും പിതാവ് ജയനും തമ്മിലുള്ളത്. കുട്ടിക്കാലത്ത് ഒരച്‌ഛനു നിര്‍വഹിക്കാനാവുന്ന കടമകളൊന്നും നിര്‍വഹിക്കാന്‍ ഈ പിതാവിനു സാധിച്ചിട്ടില്ല. കാരണം സംഗീതമെന്ന ലോകത്തെ അതുല്യപ്രതിഭകളായിരുന്നു ജയനും വിജയനും. എന്നാല്‍ കടമകളല്ലാ അച്‌ഛനോടുള്ള സ്‌നേഹത്തില്‍ കാണേണ്ടത്. തിരക്കിട്ട ലോകത്ത് കടമകള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല. ഈ അച്‌ഛന്റെ തന്നെ മകനായ മനോജ് കെ.ജയന്‍ ആകട്ടെ മക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ അത്രയേറെ ശ്രമിക്കുന്നുണ്ട്. ജീവിതത്തില്‍ അച്‌ഛന് തിരക്കേറിയതു മനസിലാക്കിയ മനോജിന് അച്‌ഛനെ മനസിലാക്കി ജീവിക്കാന്‍ സാധിച്ചു. മകൻറെ സ്‌നേഹത്തെ മനസിലാക്കാന്‍ മനോജിൻറെ അച്‌ഛനും കഴിഞ്ഞു. മനോജ് പറയുന്നു,എനിക്കെത്ര തിരക്കായാലും എൻറെ കുടുംബത്തിന്റെ കാര്യവും ഞാന്‍ മറക്കാറില്ല. എത്ര ചെറിയ കാര്യമാണെങ്കില്‍ക്കൂടി ഞാനോര്‍മ്മിക്കുന്നുണ്ട്. എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുമ്പോള്‍ കുഞ്ഞാറ്റയെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് ഞാനാണ്. അതെനിക്ക് നിര്‍ബന്ധമാണ്. എന്റെ മക്കള്‍ക്കു നല്‍കാനാവുന്ന എല്ലാ സൗഭാഗ്യങ്ങളും ഞാന്‍ നല്‍കും.മോളുടെ സ്‌കൂളില്‍ പോകുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് സ്‌കൂളിനോടു ചേര്‍ന്നുള്ള വില്ല തന്നെ വാങ്ങിയത്. ഒരച്‌ഛനെന്ന നിലയിലുള്ള എല്ലാ കടമകളും എനിക്കു നിര്‍വഹിക്കാന്‍ കഴിയുന്നു എന്നതാണ് എൻറെ വിശ്വാസം.
Leave a Reply