Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തെന്നിന്ത്യൻ നടി മഞ്ജുള വിജയകുമാർ(59) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചാണ് മരിച്ചത്. രണ്ടാഴ്ചക്കു മുൻപ് വീട്ടിൽ നിന്ന് വീണു പരുക്കേറ്റ മഞ്ജുള എസ്ആർഎംസി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു, പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചു എന്നാണു അടുത്ത ബന്ധുക്കൾ പറയുന്നത്. ‘ശാന്തി നിലയം’ എന്ന സിനിമയിലൂടെ ബാലതാരമായാണ് സിനിമാ ലോകത്തെത്തിയത്. ‘ഉലകം സുറ്റ്രും വാലിബന്‍’ അടക്കം എം.ജി.ആറിനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേഷന്‍, എന്‍.ടി.ആര്‍, ജെമിനി ഗണേഷന്‍, കമല്‍ഹാസന്‍, രജനീകാന്ത്, വിഷ്ണുവര്‍ധന്‍ തുടങ്ങിയ മുന്‍നിര താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.
Leave a Reply