Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴിലെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിലമ്പരശന്‍ എന്ന ചിമ്പുവും തമിഴകത്തെ സൂപ്പര്‍ ഹീറോയിന്‍ ഹന്‍സികയും തമ്മില്‍ പ്രണയത്തിലാണെന്ന് മാര്‍ച്ച് രണ്ടാം വാരത്തില്‍ വന്ന വാര്‍ത്തയാണിത്. ആരാണ് തങ്ങളുടെ ഇഷ്ടനായികയുടെ കാമുകന്‍ എന്നറിയാനുള്ള വ്യഗ്രതയിലായിരുന്നു ആരാധകര്‍ . പല യുവനടന്മാരും സംവിധായകരുടെയും പേരുകള്‍ ഹന്‍സികയുടെ പേരുമായ് ചേര്‍ത്ത് പുറത്തു വന്നിരുന്നു അതില്‍ മുഖ്യമായും കേട്ട ഒരു പേരാണ് തമിഴകത്തെ എസ് ടി ആര്‍ എന്നറിയപ്പെടുന്ന സിലംബരശന്‍ അഥവാ സിംബു. മുന്‍പ് നയന്‍ താരയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ധാരാളം പഴി കേട്ട സിംബു ഇപ്പോള്‍ ഹന്‍സികയുടെ മന്മഥനാണ് .തന്റെ മകളും സിംബുവിന്റെ സഹോദരിയുമായ ഇല്ലാക്കിയയുടെ വിവാഹത്തിന്റെ തിരക്കിലാണ് സിംബുവിന്റെ കുടുംബം. ഇപ്പോള്‍ അതുകഴിഞ്ഞ് സിംബുവിന്റെ വിവാഹക്കാര്യം തീരുമാനിക്കാമെന്നാണ് രാജേന്ദര്‍ പറയുന്നത്. ഹന്‍സിക സിംബു ബന്ധത്തിന് സിംബുവിന്റെ വീട്ടിലും എതിര്‍പ്പുകള്‍ ഇല്ല എന്നാണ് അറിയുന്നത്. ഇരുവരും ഇപ്പോള്‍ ‘വാളു ‘ എന്ന ചിത്രത്തില്‍ ജോഡിയായി അഭിനയിക്കുകയാണ് . കൂടാതെ വേറയും ചില ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നു എന്ന വാര്‍ത്തയും ഉണ്ട്.
Leave a Reply