Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 11:47 am

Menu

Published on September 13, 2013 at 10:56 am

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുകളിയില്ലന്ന് മുഖ്യമന്ത്രി

sparks-continue-to-fly-in-congress-over-tp-murder-case

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുകളിയില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. നിയമവശം പരിശോധിച്ചശേഷം അപ്പീല്‍ പോകണമോ എന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിനല്‍കി. ജുഡീഷ്യറിക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്.സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി വിധി വരുമ്പോള്‍ വിമര്‍ശിക്കില്ല. ടി.പി വധക്കേസില്‍ സത്യസന്ധവും സുതാര്യവുമായാണ് അന്വേഷണം നടത്തിയത്. അതില്‍ പൂര്‍ണതൃപ്തിയുണ്ട്.

കള്ളസാക്ഷികള്‍ പറ്റില്ലന്ന നിലപാട് എടുത്തതുകൊണ്ടാണ് കൂറുമാറ്റം. സി.പി.എം കേന്ദ്രങ്ങളില്‍നിന്ന് പ്രതികളെ പിടിച്ചപ്പോള്‍ സാക്ഷികളായത് സി.പി.എമ്മുകാരായി. യഥാര്‍ഥ സാക്ഷികളെയാണ് പൊലീസ് വെച്ചത്. മറ്റൊരുരീതിയിലായിരുന്നുവെങ്കില്‍ സ്ഥിതി മാറിയേനെ. പുറത്തുള്ളവരെ കൊണ്ടുവന്ന് സാക്ഷിയാക്കിയില്ല. കൂറുമാറിയ സാക്ഷികള്‍ ആരാണെന്ന് പരിശോധിക്കണം. 20 പേരെ വിട്ടുവെങ്കില്‍ അവര്‍ കൃത്യം ചെയ്വവരല്ല. അവര്‍ ചെയ്ത കുറ്റം അവരുടെ പേരില്‍ വരും. പുനരന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന മുരളീധരന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിധി വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കോടതിവിധിയെ പുറത്തുനിന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കേസിനെക്കുറിച്ച് ഒന്നുമറിയില്ലന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍., യഥാര്‍ഥ പ്രതികളെ കണ്ടത്തെിയതിന് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ ലഭിച്ചിട്ടും ചിലര്‍ അഭിനന്ദിക്കാന്‍ മടിക്കുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഈ കേസിൽ സോഷ്യല്‍ മീഡിയകളിലൂടെ കേരളത്തിനകത്തും പുറത്തുമായി കിട്ടിയ പിന്തുണ ഏറെയാണ്.

Loading...

Leave a Reply

Your email address will not be published.

More News