Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: കുവൈത്തില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാനുമായി ചര്‍ച്ച നടത്തി. തൊഴില്‍നിയമം ലംഘിച്ചവരെമാത്രമാണ് കുവൈത്തില്‍ തിരിച്ചയക്കുന്നതെന്ന് ഇന്ത്യയിലെ കുവൈത് സ്ഥാനപതി സമി അല്‍ സുലൈമാനി പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരുമായും എംബസിയുമായും ആലോചിച്ചാണ് ആളുകളെ തിരിച്ചയക്കുന്നതെന്നും വിദേശ സഹമന്ത്രി ഇ അഹമ്മദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അദ്ദേഹം അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വരുമെന്നാണ് മടങ്ങിയത്തെിയവര്‍ പറയുന്നത്. പിടിയിലാകുന്നവരോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണമെന്നും പിടികൂടുന്നവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നുമുള്ള ആവശ്യം അഹമ്മദ് മുന്നോട്ടുവെച്ചു. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമ്പോള്‍ അതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ല എന്ന് സാമി മുഹമ്മദ് അല്‍ സുലൈമാനി പറഞ്ഞു.
Leave a Reply